കുവൈറ്റ്: ‘റീ സ്ട്രക്ചറിങ്ങിന്റെ’ ഭാഗമായി വിദേശതൊഴിലാളികളെ സാമൂഹ്യ തൊഴില്‍ മന്ത്രാലയം പിരിച്ചുവിടാനൊരുങ്ങുന്നു. നിയമവിഭാഗം കൈകാര്യം ചെയ്യുന്ന 30 വര്‍ഷത്തെ സര്‍വ്വീസ് പൂര്‍ത്തിയാക്കിയവരെയാണ് പിരച്ചുവിടുക

ബന്ധപ്പെട്ട സൂപ്പര്‍വൈസര്‍മാരുടെ നിര്‍ദേശത്തിന്റെയും റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലായിരിക്കും പിരിച്ചുവിടല്‍. വിദേശികളെ പിരിച്ചുവിടുമ്പോള്‍ ഉണ്ടാകുന്ന ഒഴിവില്‍ സ്വദേശികളെ നിയമിക്കാനാണ് പുതിയ പദ്ധതി.

വിദേശ തൊഴിലാളികള്‍ക്ക് സൗജന്യ താമസസൗകര്യം നല്‍കുന്നതുമായി ബന്ധപ്പെട്ട സാമൂഹ്യ തൊഴില്‍ മന്ത്രാലയത്തിന്റെ വിജ്ഞാപനം വകുപ്പുമന്ത്രി ഡോ മുഹമ്മദ് അല്‍ അഫാസി പുറത്തിറക്കി.