Categories

ഇസ്‌ലാഹി സെന്റര്‍ കളിചങ്ങാടം സാല്‍മിയയില്‍

kalichanagadam

കുവൈറ്റ്സിറ്റി: കുവൈറ്റ്  കേരള ഇസ്‌ലാഹി സെന്റര്‍ നടത്തി വരുന്ന ഇസ്‌ലാം സമര്‍പ്പണം, സംസ്‌കരണം, സമാധാനം എന്ന പ്രമേയത്തിലുള്ള പ്രചരണത്തിന്റെ ഭാഗമായി കുട്ടികള്‍ക്കായി കളിചങ്ങാടം സംഘടിപ്പിക്കുമെന്ന് ഇസ്‌ലാഹി സെന്റര് ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

കളിയിലൂടെയും, ഉല്ലാസത്തിലൂടെയും കുട്ടികളെ മനുഷ്യസൃഷ്ടിയുടെ ലക്ഷ്യങ്ങളും ദൗത്യവും ബോധ്യപ്പെടുത്തുക എന്നതാണ് പരിപാടിയിലൂടെ ലക്ഷ്യം വെക്കുന്നത്. കുട്ടികളുടെ നൈസര്ഗിക വാസനകളെ ഇസ്‌ലാമിക സംസ്‌കാരത്തിലധിഷ്ഠിതമായി വളര്ത്തിയെടുക്കുന്നതിനുള്ള കര്‍മ പദ്ധതികള്‍ക്ക് സംഗമം രൂപം നല്കും. ജൂണ്‍ 13 വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് സാല്‍മിയ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂള്‍ അമ്മാന്‍ ബ്രാഞ്ചില്‍ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ഔഖാഫ് മന്ത്രാലയത്തിന്റെ അതിഥികളായി കുവൈറ്റിലെത്തിയ എം.എസ്.എം. സംസ്ഥാന  പ്രസിഡന്റ് ടി.കെ. ത്വല്ഹത്ത് സ്വലാഹി, എം.എസ്.എം. കാമ്പസ് വിംഗ് ചെയര്മാന് പി.കെ.അംജദ് മദനി എന്നിവര്‍ നേതൃത്വം നല്‍കും. തുടര്ന്ന് മഗ്‌രിബ് നമസ്‌കാരാനന്തരം നമ്മളും നമ്മുടെ കുട്ടികളും എന്ന വിഷയത്തില്‍ ത്വല്ഹത്ത് സ്വലാഹി പ്രഭാഷണം നടത്തുമെന്നും പരിപാടിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായും സെന്റര്‍ ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

വിശദ വിവരങ്ങള്‍ക്ക് 97557018, 97971838, 51180555, 66014181, 97206680 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അധികൃതര്‍ അറിയിച്ചു.

Tagged with: