കുവൈത്തിലെ എറണാകുളം നിവാസികളുടെ മതേതര ജനാധിപത്യ കൂട്ടായ്മയായ കുവൈത്ത് എറണാകുളം റെസിഡന്റ്‌സ് അസ്സോസിയെഷന്റെ (കേര) മെംബര്‍ഷിപ്പ് വിതരണോത്ഘാടനം അബ്ബാസ്സിയയില്‍ നടന്നു. അബ്ബാസിയ റിഥം ഹാളില്‍ നടന്ന പരിപാടിയില്‍ അഡ്‌ഹോക് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ പരമേശ്വരന്‍ അദ്ധ്യക്ഷത വഹിച്ചു.

Subscribe Us:

സംഘടന പ്രവര്‍ത്തനങ്ങളെ കുറിച്ച് അബ്ദുല്‍കലാം വിശദീകരിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കികൊണ്ട് മുന്നോട്ട് പോകുന്നതിനാണ് സംഘടന ലക്ഷ്യമിടുന്നതെന്നും മെമ്പര്‍ഷിപ്പ് കാമ്പെയിന്‍ പൂര്‍ത്തിയായതിനു ശേഷം തിരഞ്ഞെടുക്കപ്പെടുന്ന പുതിയ ഭരണസമിതി ഇതിനുള്ള മാര്‍ഗ്ഗരേഖ തയാറാക്കി അതുപ്രകാരം മുന്നോട്ട് പോകുമെന്നും അബ്ദുല്‍കലാം പറഞ്ഞു.

ജില്ലയില്‍ നിന്നുമുള്ള താലൂക്ക് അടിസ്ഥാനത്തിലും കുവൈറ്റിലെ വിവിധ മേഖലകളുടെ യൂണിറ്റ് അടിസ്ഥാനത്തിലും കമ്മിറ്റികള്‍ രൂപികരിക്കുമെന്നു അഡ്‌ഹോക്ക് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളെ വിശദീകരിച്ച് കൊണ്ട് അദ്ധ്യക്ഷ പ്രസംഗത്തില്‍ പരമേശ്വരന്‍ യോഗത്തെ അറിയിച്ചു. തുടര്‍ന്നു നടന്ന മെമ്പര്‍ഷിപ്പ് വിതരണോത്ഘാടനം ജോയിന്റ് കണ്‍വീനര്‍ ജോമി അഗസ്റ്റിന്‍ അംഗത്വ ഫോറം ഹരീഷ് തൃപ്പൂണിത്തുറയ്ക്ക് നല്കി കൊണ്ട് നിര്‍വഹിച്ചു. വനിതവേദി കണ്‍വീനര്‍ ശബ്‌നംബായ് സിയാദ് വനിതവേദിയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചും യോഗത്തില്‍ സംസാരിച്ചു.

സുബൈര്‍ അലമന,സോമന്‍ കാട്ടായില്‍, ബിജു.എസ്.പി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കൊച്ചിന്‍ സൈനുദ്ദീന്‍ സ്വാഗതവും, പ്രതാപ് നന്ദിയും പറഞ്ഞു. സംഘടനയുമായി സഹകരിക്കാന്‍ താാല്പര്യമുള്ള ജില്ലാ നിവാസികള്‍ക്ക് 67080447, 66900455, 66520739, 66390737 എന്നീ നമ്പരുകളില്‍ ബന്ധപെടാവുന്നതാണ് .