കുവൈറ്റ്: ലോക്കപ്പ് മരണം വിവാദമായതിനെ തുടര്‍ന്ന് കുവൈറ്റ് ആഭ്യന്തരമന്ത്രി ഷെയ്ഖ് ജാബിര്‍ അല്‍ മുബാരക് അല്‍ സബ രാജിവെച്ചു.

മദ്യവില്‍പ്പന നടത്തിയകേസില്‍ ഒരാളെ ഈയിടെ അറസ്റ്റുചെയ്തിരുന്നു. എന്നാള്‍ ഇയാള്‍ക്ക് പോലീസ് കസ്റ്റഡിയില്‍വെച്ച് ക്രൂരമായ മര്‍ദ്ദനമേല്‍ക്കുകയും മരിക്കുകയുമായിരുന്നു.

സംഭവം പാര്‍ലമെന്റില്‍ ഏറെ കോലാഹലങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു. തുടര്‍ന്നാണ് ആഭ്യന്തരമന്ത്രി രാജിവെച്ചത്. ഷെയ്ഖ് അഹമ്മദ് അല്‍ സബയെ പുതിയ ആഭ്യന്തരമന്ത്രിയായി നിയമിച്ചിട്ടുണ്ട്.