കുവൈത്ത് സിറ്റി: കുവൈത്തിന്റെ പുതിയ പ്രധാനമന്ത്രിയായി ജാബര്‍ അല്‍ മുബാറക് അല്‍ ഹമദ് അല്‍ സബാഹ് സ്ഥാനമേറ്റു. മുമ്പ് പ്രതിരോധ മന്ത്രിയായിരുന്നു ജാബര്‍ അല്‍ മുബാറക്. അഴിമതിക്കേസില്‍ പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനെത്തുടര്‍ന്ന് രാജിവെച്ച ശൈഖ് നാസറിന്റെ സ്ഥാനത്തേക്കാണ് ജാബര്‍ അല്‍ മുബാറക് നിയമിതനായത്.

കുവൈത്ത് ഭരിക്കുന്ന അല്‍ സബാഹ് കുടുംബത്തിലെ മുതിര്‍ന്ന അംഗമാണ് 63കാരനായ ജാബര്‍. രണ്ടര നൂറ്റാണ്ടോളമായി കുവൈത്ത് ഭരിക്കുകയാണ് അല്‍ സബാഹ് കുടുംബം.

Subscribe Us:

പൊതുഖജനാവിലെ പണം വിദേശത്തുള്ള സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്ന ആരോപണത്തിന്‍മേലുള്ള പ്രതിഷേധം ശ്കതമായതിനെ തുടര്‍ന്നാണ് ശൈഖ് നാസറിന്റെ രാജി വെച്ചത്. ശൈഖ് നാസറിനെതിരായ പ്രതിഷേധം മറ്റ് അറബ് രാജ്യങ്ങളിലുണ്ടായ ജനാധിപത്യ പ്രക്ഷോഭത്തിന്റെ ഭാഗമല്ലെന്ന് പ്രതിപക്ഷം അറിയിച്ചിരുന്നു.

കുവൈത്ത് മന്ത്രിഭ രാജിവെച്ചു

Malayalam News

Kerala News in English