കുവൈറ്റ്: കനത്ത കൊടുങ്കാറ്റിനെ തുടര്‍ന്ന് കുവൈറ്റ് വിമാനത്താവളം അടച്ചിട്ടു. കൊടുങ്കാറ്റിനെ തുടര്‍ന്ന് ശക്തമായി പൊടിയുയര്‍ന്നതുകാരണം വിമാനത്തിന്റെ ദൂരക്കാഴ്ച 500മാത്രം ചുരുങ്ങി. ഇതേ തുടര്‍ന്നാണ് വിമാനത്താവളം അടച്ചിടാന്‍ തീരുമാനിച്ചത്.

മണിക്കൂറില്‍ 50കിലോ മീറ്റര്‍ വേഗതയിലാണ് കാറ്റ് വീശുന്നത്. വിമാനത്താവളത്തിന്റെ വിവിധ ഭാഗങ്ങളുടെ പ്രവര്‍ത്തവും തടസ്സപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് കുവൈറ്റില്‍ ഇറങ്ങേണ്ട വിമാനങ്ങളെല്ലാം തൊട്ടടുത്തുള്ള വിമാനത്താവളങ്ങളിലേക്ക് തിരിച്ച് വിട്ടിരിക്കുകയാണ്. കുവൈറ്റില്‍ നിന്നും പുറപ്പെടേണ്ട വിമാനങ്ങളെല്ലാം തന്നെ കാലാവസ്ഥ ശരിയാകുന്നതുവരെ പുറപ്പെടില്ല.