കുറ്റിയാടി: കുറ്റിയാടി സിറാജുല്‍ ഹുദാ എജുക്കേഷണല്‍ കോംപ്ലക്‌സിന്റെ 20-ാം വാര്‍ഷിക സമ്മേളനത്തിന് പ്രൗഢോജ്വല പരിസമാപ്തി. കേരളത്തിന് പുറമെ കര്‍ണ്ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്നും പ്രവര്‍ത്തകര്‍ കുറ്റിയാടിയിലെത്തി.

സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് താജുല്‍ ഉലമാ സയ്യിദ് അബ്ദു റഹമാന്‍ അല്‍ ബുഖാരിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമാപന സമ്മേളനം ദുബൈ മതകാര്യവകുപ്പിലെ പബ്ലിക്ക് റിലേഷണ്‍സ് വിഭാഗം മേധാവി ശൈഖ് അഹമദ് സാഹിദ് ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യാ സുന്നീ ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസലിയാര്‍ മുഖ്യ പ്രഭാഷണം നടത്തി. ദുബൈ മതകാര്യ വകുപ്പിലെ ആത്മീയ വിഭാഗം മേധാവി അബ്ദുല്ല ഇബ്‌റാഹീം അബ്ദുല്‍ ജബ്ബാര്‍ മുഖ്യാതിഥിയായിരുന്നു.

സിറാജ് സ്ഥാപനങ്ങളുടെ ജനറല്‍ സെക്രട്ടറി പേരോട് അബ്ദുറഹമാന്‍ സഖാഫി സന്ദേശ പ്രഭാഷണം നിര്‍വ്വഹിച്ചു. ഖുര്‍ആന്‍ പഠനം പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് താജുല്‍ ഉലമാ സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ ബുഖാരി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. മദ്‌റസാ പരീക്ഷകളില്‍ സംസ്ഥാന തല റേങ്ക് ജേതാക്കള്‍ക്കളായ വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡുകളും വിതരണം ചെയ്തു.

സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി, അലിഗഡ് സര്‍വ്വകലാശാലാ ചരിത്ര വിഭാഗം മേധാവി ഡോ: സയ്യിദ് ഹുസൈന്‍ മുഈനി, ഇംതിയാസ് മിറാജ് അമേരിക്ക, കായല്‍ പട്ടണം മുന്‍സിപ്പല്‍ ചെയര്‍മാന്‍ വാവു സയ്യിദ് അബ്ദുറഹമാന്‍, എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് സ്വാദിഖ് സഖാഫി പെരിന്താറ്റിരി പ്രസംഗിച്ചു.സയ്യിദ് ഫസല്‍ ശിഹാബ് ജിഫ്‌രി പ്രാര്‍ത്ഥനക്ക നേതൃത്വം നല്‍കി ത്വാഹാ തങ്ങള്‍ സഖാഫി സ്വാഗതവും ടി ടി അബൂബക്കര്‍ ഫൈസി നന്ദിയും പറഞ്ഞു.