എഡിറ്റര്‍
എഡിറ്റര്‍
കുറ്റിപ്പുറത്ത് ബസ്സും കാറും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു
എഡിറ്റര്‍
Tuesday 28th August 2012 10:25am

കുറ്റിപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് ബസും കാറും കൂട്ടിയിടിച്ച് മൂന്നു പേര്‍ മരിച്ചു. കോഴിക്കോട് അത്തോളി സ്വദേശികളായ
കാര്‍ യാത്രക്കാരാണ് മരിച്ചത്. കാര്‍ ഡ്രൈവര്‍ റിയാസ് (30), കൃഷ്ണന്‍കുട്ടി (30) കൂവല്‍ത്തൂട്ടില്‍ സുബ്രഹ്മണ്യന്റെ മകള്‍ സുമീറ (32) എന്നിവരാണ് മരിച്ചത്.

സുബ്രഹ്മണ്യന്‍, ഭാര്യ പത്മാവതി എന്നിവരെ പരിക്ക ഗുരുതര പരിക്കുകളോടെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

രാവിലെ ഏഴ് മണിയോടെ കുറ്റിപ്പുറം റെയില്‍വെ മേല്‍പ്പാലത്തിന് സമീപത്തായിരുന്നു സംഭവം. കോഴിക്കോട് നിന്നും ഗുരുവായൂരേക്ക് പോകുകയായിരുന്ന മാരുതി സ്വിഫ്റ്റ് കാറും എതിരെ വന്ന ബസുമാണ് കൂട്ടിയിടിച്ചത്.

മൂന്നു പേരും സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Advertisement