Categories

കുട്ടനാട് പാക്കേജ്: കാര്യങ്ങള്‍ പ്രതീക്ഷക്കൊത്ത് നീങ്ങിയില്ലെന്ന് മുഖ്യമന്ത്രി

umman-chandyആലപ്പുഴ: കുട്ടനാട് പാക്കേജ് നടപ്പാക്കുന്നതു സംബന്ധിച്ച കാര്യങ്ങള്‍ പ്രതീക്ഷിച്ച പോലെ നടന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പാക്കേജ് അപാകതകള്‍ പരിഹരിച്ച് ഫലപ്രദമായി നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇതിനായി പ്രമുഖ കാര്‍ഷിക ശാസ്ത്രജ്ഞന്‍ എം.സ്.സ്വാമിനാഥനുമായി ചര്‍ച്ചകള്‍ നടത്തുമെന്നും ചര്‍ച്ചകള്‍ക്കായി ഇദ്ദേഹത്തെ കേരളത്തിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിയമസഭാ സമ്മേളനം കഴിഞ്ഞാലുടന്‍ എം.എസ് സ്വാമിനാഥന്‍ കേരളത്തിലെത്തും. അതിന് ശേഷം പാക്കേജ് നടത്തിപ്പിനായി രൂപീകരിച്ച പ്രോസ്പിരിറ്റി കൗണ്‍സില്‍ ചേര്‍ന്ന് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

One Response to “കുട്ടനാട് പാക്കേജ്: കാര്യങ്ങള്‍ പ്രതീക്ഷക്കൊത്ത് നീങ്ങിയില്ലെന്ന് മുഖ്യമന്ത്രി”

  1. J.S. ERNAKULAM.

    തെറ്റ് തുറന്നു പറഞ്ഞത് നന്നായി,
    സഖാവിനെ പോലെ പറഞ്ഞു പഴ ചക്ക പരുവം ആക്കിയില്ലല്ലോ!!!!!!!

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.