തിരുവനന്തപുരം: സമുദ്രനിരപ്പിനു താഴെ കൃഷിയിറക്കുന്ന കുട്ടനാടന്‍ കൃഷിരീതിക്ക് ഐക്യരാഷ്ട്രസംഘടനയുടെ കീഴിലുള്ള ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്റെ അംഗീകാരം. കുട്ടനാടന്‍ കൃഷിരീതിയെ പ്രധാനപ്പെട്ട ആഗോള അഗ്രികള്‍ച്ചറല്‍ ഹെരിറ്റേജ് സൈറ്റ് പരിപാടിയില്‍ ഉള്‍പ്പെടുത്തിയതായി ഡോ. എം.എസ്. സ്വാമിനാഥന്‍ അറിയിച്ചു.

150 വര്‍ഷം മുമ്പ് കുട്ടനാടന്‍ കര്‍ഷകര്‍ വികസിപ്പിച്ചെടുത്ത ഈ കൃഷിരീതിക്ക് ആഗോളതലത്തില്‍ ലഭിച്ച അംഗീകാരമാണിത്. കുട്ടനാട്ടിലെ ഓരോ കര്‍ഷകനും ഇതില്‍ അഭിമാനിക്കാമെന്ന് സ്വാമിനാഥന്‍ ചൂണ്ടിക്കാട്ടി.

കുട്ടനാട് പാക്കേജില്‍ ഈ കൃഷിസമ്പ്രദായത്തെ നിലനിര്‍ത്താനും പരിപോഷിപ്പിക്കാനും സംസ്ഥാന സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങളെയും സ്വാമിനാഥന്‍ ശ്ലാഘിച്ചു.

Malayalam News

Kerala News in English