എഡിറ്റര്‍
എഡിറ്റര്‍
കുട്ടനാട് സംഗമം 2017
എഡിറ്റര്‍
Wednesday 24th May 2017 2:42pm

റിയാദ് :കുട്ടനാട് നിവാസികളുടെ റിയാദിലെ പ്രാദേശിക കൂട്ടായ്മയായ കുട്ടനാട് അസോസിയേഷന്‍ ഒന്നാം വാര്‍ഷികം ആഘോഷിച്ചു. അല്‍ ഖസിം ഓഡിറ്റോറിയത്തില്‍ കൂടിയ വാര്‍ഷികാഘോഷ ചടങ്ങ് കുട്ടനാട് നിയമസഭ അംഗവും മന്ത്രിയുമായ തോമസ് ചാണ്ടിയുടെ സെക്രട്ടറി സലിം. പി. മാത്യു ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് തൊമ്മിക്കുഞ് ശ്രാമ്പിക്കലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വൈസ് പ്രസിഡന്റ് ജോസഫ് ആന്റണി വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അല്‍ ആലിയ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. സാനു. പി. തോമസ്, എംബസ്സി ഫസ്റ്റ് സെക്രട്ടറി നാരായണന്‍, ഫോര്‍ക പ്രതിനിധി സാം സാമുവല്‍, അസോസിയേഷന്‍ രക്ഷാധികാരി മാത്യു ജേക്കബ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

റിയാദ് ജവാസാത് പാസോപോര്‍ട് വിഭാഗം ഉദ്യോഗസ്ഥന്‍ മുഹമ്മദ് ആദില്‍ അബൂബക്കര്‍ മുഖ്യ അഥിതി ആയിരുന്നു. കലാഭവന്‍ നവാസിന്റെ കോമഡി സ്‌കിറ്റും സാബു പുത്തന്‍പുരക്കലിന്റെയും ബിന്ദു സാബുവിന്റെയും നേതൃത്വത്തില്‍ കലാപരിപാടികളും ഗാനമേളയും അരങ്ങേറി. സെക്രട്ടറി അജിമോന്‍ അനിരുദ്ധന്‍ സ്വാഗതവും ട്രഷറര്‍ പയസ്. പി. കൊട്ടാരം നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട് :ഷിബു ഉസ്മാന്‍, റിയാദ്

Advertisement