ഷൂട്ടിങ്ങിനിടയില്‍ സ്റ്റെയര്‍കേസില്‍നിന്നും കാലുതെന്നിവീണ് ചലച്ചിത്രനടി ഖുഷ്ബുവിന്റെ കാലൊടിഞ്ഞു.

ദിലീപ് നായകനായി അഭിനയിക്കുന്ന മിസ്റ്റര്‍.മരുമകന്‍ എന്ന് ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലാണ് സംഭവം. സുപ്രധാനവേഷമാണ് ചിത്രത്തില്‍
ഖുഷ്ബുവിനുള്ളത്.

Subscribe Us:

സ്റ്റെയര്‍കേസില്‍നിന്നും താഴേക്കിറങ്ങുന്ന രംഗം ചിത്രീകരിക്കുന്നതിനിടയിലാണ് കാലുതെന്നി അവര്‍ വീണത്. കൊച്ചിയിലുള്ള ഒരു സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ് ഖുഷ്ബു. സംഭവത്തെത്തുടര്‍ന്ന് ഷൂട്ടിംഗ് നിര്‍ത്തിവെച്ചു.

റെനിഗുണ്ട എന്ന ചിത്രത്തിലൂടെ നായികാപദവിയിലെത്തിയ മലയാളി ബാലതാരം സനൂഷയാണ് ദിലീപിന്റെ ജോഡിയായെത്തുന്നത്.

മിഴ്‌നടനും സംവിധായകനുമായ ഭാഗ്യരാജും ചിത്രത്തില്‍ പ്രധാനവേഷം ചെയ്യുന്നുണ്ട്.