എഡിറ്റര്‍
എഡിറ്റര്‍
ബി.ജെ.പി അധികാരത്തിലെത്തിയ ശേഷം സ്ത്രീകള്‍ക്കെതിരായ അക്രമം പതിന്‍മടങ്ങ് വര്‍ധിച്ചു: ഖുശ്ബു
എഡിറ്റര്‍
Wednesday 1st March 2017 12:43pm

കോഴിക്കോട്: സ്ത്രീകള്‍ക്തെതിരായ അക്രമം ബി.ജെ.പി അധികാരത്തിലെത്തിയ ശേഷം പതിന്‍മടങ്ങായി വര്‍ധിച്ചുവെന്ന് നടിയും എ.ഐ.സി.സി വക്താവും ഖുശ്ബു. കോഴിക്കോട് നടി ആക്രമിക്കപ്പെട്ട സംഭവത്തിനെതിരായ പ്രതിഷേധകൂട്ടായ്മയില്‍ സംസാരിക്കുയായിരുന്നു ഖുശ്ബു.

സ്ത്രീകള്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ പറ്റാത്ത അവസ്ഥയാണ്. ഇതിന് പരിഹാരം കണ്ടേ തീരൂ. തനിക്കെതിരെ ആക്രമണമുണ്ടായപ്പോള്‍ തന്നെ അതിനെതിരെ ശക്തമായി രംഗത്തെത്തുകയും നിയമനടപടിയുമായി മുന്നോട്ടുപോകാന്‍ തീരുമാനിക്കുകയും ചെയ്ത നടിയെ അഭിനന്ദിക്കുന്നു.

തൊഴിലിടത്തിലേക്ക് തന്നെ തിരിച്ചുവരാനുള്ള അവരുടെ തീരുമാനം അങ്ങേയറ്റം സ്വാഗതാര്‍ഹമാണെന്നും ഖുശ്ബു പറഞ്ഞു.

കേരളത്തില്‍ സ്ത്രീകള്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ പറ്റാത്ത അവസ്ഥയാണ്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വേണ്ട നടപടികള്‍ സ്വീകരിക്കേണ്ടിയിരിക്കുന്നുവെന്നും ഖുശ്ബു ആവശ്യപ്പെട്ടു.

Advertisement