Categories

കുരിയാര്‍കുറ്റി-കാരപ്പാറ അഴിമതിക്കേസ് നാലാഴ്ചത്തേക്ക് മാറ്റി

muringoor caseന്യൂദല്‍ഹി :  കുരിയാര്‍ കുറ്റി കാരപ്പാറ അഴിമതിക്കേസില്‍ നിന്നും വിചാരണയ്ക്ക് മുന്‍പേ മന്ത്രി ടി.എം ജേക്കബിനെയും ഏഴു കൂട്ടുപ്രതികളെയും ഒഴിവാക്കിയ ഹൈക്കോടതി നടപടിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹരജി സുപ്രീംകോടതി നാലാഴ്ചത്തേക്ക് മാറ്റി. മുന്‍ ഇടതുസര്‍ക്കാര്‍ ആണ് ഇത് സംബന്ധിച്ച ഹരജി സുപ്രീംകോടതിയില്‍ നല്‍കിയിരുന്നത്. ഈ കേസില്‍ ടി.എം ജേക്കബിന് വേണ്ടി ഹാജരായിക്കൊണ്ടിരുന്ന അഭിഭാഷക ബീന മാധവന്‍, ഭരണം മാറിയതോടെ സര്‍ക്കാര്‍ അഭിഭാഷകയായി മാറി. തനിക്കായി പുതിയ അഭിഭാഷകയെ നിയമിക്കാന്‍ സമയം അനുവദിക്കണമെന്ന ടി.എം ജേക്കബിന്റെ ആവശ്യം അനുവദിച്ചുകൊണ്ടാണ് കേസ് പരിഗണിക്കുന്നത് കോടതി മാറ്റിയത്.

ടി.എം ജേക്കബ് ജലസേചന മന്ത്രിയായിരുന്ന കാലത്ത് കുരിയാര്‍കുട്ടികാരപ്പാറ ജലസേചന പദ്ധതിയില്‍ മൂലത്തറ കനാല്‍ നിര്‍മ്മാണത്തിന് കരാറുകാരന് അധികമായി പണം അനുവദിച്ചതു വഴി സര്‍ക്കാരിന് 57 ലക്ഷം രൂപ നഷ്ടമുണ്ടായി എന്നതായിരുന്നു അഴിമതിക്കേസ്. രേഖകളെല്ലാം പരിശോധിച്ചതിന് ശേഷമായിരിക്കണം പ്രതികള്‍ കുറ്റക്കാരോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത്. എന്നാല്‍ വിചാരണയ്ക്ക് മുമ്പ് തന്നെ ആരോപണ വിധേയരായവരെ കുറ്റവിമുക്തരാക്കിയിരിക്കുകയാണ്. ഈ നടപടി ശരിയല്ലെന്നും ഈ സാഹചര്യത്തില്‍ വിജിലന്‍സ് കോടതിയില്‍ ജേക്കബടക്കം എട്ട് പേരെയും വിചാരണ ചെയ്യണമെന്നുമാവശ്യപ്പെട്ടാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമര്‍പ്പിച്ചത്.

പ്രതിയായി ആരോപിക്കപ്പെടുന്നയാള്‍ മന്ത്രിയായും പ്രതിഭാഗം വക്കീല്‍ സര്‍ക്കാര്‍ വക്കീലായും മാറുന്നതോടെ കേസ് തന്നേ അട്ടിമറിക്കപ്പെടുന്ന അവസ്ഥയാണ്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

‘ഹേ ഗൂഢാലോചനക്കാരെ നിങ്ങള്‍ക്ക് സഖാവിനെ കൊല്ലാനാവും, പക്ഷേ ചതി കൊണ്ട് തോല്‍പ്പിക്കാനാകില്ല’; ആശുപത്രിക്കിടക്കയില്‍ നിന്ന് കൈചുരുട്ടി മുദ്രാവാക്യം വിളിച്ച് ഉമ്മന്‍ ചാണ്ടിയുടെ നാട്ടുകാരി

കോട്ടയം: കേരളം ആകാംഷയോടെയായിരുന്നു ലാവ്‌ലിന്‍ കേസിലെ ഹൈക്കോടതി വിധിയ്ക്ക് കാത്തിരുന്നത്. ഒടുവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റവിമുക്തനാണെന്ന കോടതി പ്രഖ്യാപിച്ചു. പിണറായിയുടെ വിജയത്തില്‍ പാര്‍ട്ടിക്കാരായവരും അല്ലാത്തവരുമൊക്കെ ആഹ്ലാദിച്ചു. എന്നാല്‍ അവരില്‍ നിന്നെല്ലാം വ്യത്യസ്തയായ ഒരാള്‍ ഉണ്ടായിരുന്നു അതും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മണ്ഡലമാ

‘എത്രയെത്ര വാര്‍ത്താബോംബുകള്‍ പൊട്ടിച്ചിട്ടുണ്ട് പഹയന്‍മാരേ നിങ്ങള്‍.!; ധൈര്യമുണ്ടോ ആ വാര്‍ത്തകളൊക്കെ ഒന്നുകൂടി തനിച്ചിരുന്നു കേള്‍ക്കാന്‍ ?’; ലാവ്‌ലിന്‍ വിധിയില്‍ മാധ്യമങ്ങളോട് ടി.എം ഹര്‍ഷന്‍

കോഴിക്കോട്: ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള വിധി ശരിവെച്ച ഹൈക്കോടതി വിധിയില്‍ പ്രതികരണവുമായി മാധ്യമ പ്രവര്‍ത്തകനായ ടി.എം ഹര്‍ഷന്‍.'പ്രമുഖ' ചാനലുകളിലെ പ്രമുഖറിപ്പോര്‍ട്ടര്‍മാര്‍ ചാനല്‍ ലൈബ്രറികളിലേയ്ക്ക് ചെല്ലണം. ഫയലില്‍ 'ലാവലിന്‍' എന്ന് സേര്‍ച്ച് ചെയ്താല്‍ പഴയ വാര്‍ത്തകള്‍ അടപടലേ ഇടിഞ്ഞുവീണുകിട്ടും. ഓരോന്നും കണ്ടുന