എഡിറ്റര്‍
എഡിറ്റര്‍
‘കുരിശിന്റെ വഴി’ തെരുവുനാടകാവതരണത്തിന്റെ 26-ാം വാര്‍ഷികം
എഡിറ്റര്‍
Wednesday 14th November 2012 2:32pm

തൃശൂര്‍: ആലപ്പാട് സുഹൃദ്‌സംഘത്തിന്റെ ആഭിമുഖ്യത്തില്‍ കുരിശിന്റെ വഴി തെരുവുനാടകാവതരണത്തിന്റെ 26ാം വാര്‍ഷികം വിവിധ പരിപാടികളോടെ ആചരിക്കാന്‍ തീരുമാനിച്ചു. 26 വര്‍ഷം മുമ്പ് അവതരിപ്പിച്ച നാടകത്തിന്റെ അവതരണവുമായി  ബന്ധപ്പെട്ട് 57 കലാകാരന്മാര്‍ അന്ന്  അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു.

Ads By Google

ആവിഷ്‌കാര സ്വാതന്ത്ര്യ പോരാട്ടവുമായി ബന്ധപ്പെട്ട് ജോസ് ചിറമ്മല്‍ സംവിധാനം ചെയ്ത നാടകത്തില്‍ നൂറോളം കലാകാരന്മാരാണ് പങ്കെടുത്തിരുന്നത്. ആലപ്പാട് ഗ്രാമത്തില്‍ ആയിരക്കണക്കിന് ജനങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിച്ച നാടകം തടഞ്ഞ് പോലീസ് കലാകാരന്മാരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

നീണ്ട അഞ്ചുവര്‍ഷത്തെ പോലീസ്, കോടതി നടപടികള്‍ക്കുശേഷമാണ് കേസ് പിന്‍വലിക്കപ്പെട്ടത്. നവംബര്‍ 16 മുതലാണ് വാര്‍ഷികം ആഘോഷിക്കുന്നത്.

16ന് വൈകിട്ട് ചാഴൂരില്‍ തെരുവുനാടകവാതരണം, 17ന് തെരുവുനാടക സെമിനാര്‍, കവിയരങ്ങ്, നാടന്‍പാട്ട് അവതരണം, നാടക-കലാസാംസ്‌കാരിക പ്രവര്‍ത്തക സംഗമം എന്നിവയുമുണ്ടാകും.

ജോസ് ചിറമ്മല്‍, സുരാസു, തിലകന്‍ അനുസ്മരണത്തിന്റെ ഭാഗമായി നടക്കുന്ന സെമിനാറില്‍ സിവിക് ചന്ദ്രന്‍, പ്രഫ. വി ജി തമ്പി, ഡോ. എന്‍ ആര്‍ ഗ്രാമപ്രകാശ്, വി ഡി പ്രേംപ്രസാദ്, ചാക്കോ ഡി അന്തിക്കാട്, ടി വി ബാലകൃഷ്ണന്‍, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, ശിവന്‍ കരാഞ്ചിറ തുടങ്ങിയവര്‍ പങ്കെടുക്കും.

ഡ്രാമാ സ്‌കൂള്‍, സ്‌കൂള്‍ ഓഫ് ഫൈനാര്‍ട്‌സ് വിദ്യാര്‍ത്ഥികള്‍, വിവിധ ജില്ലകളില്‍ നിന്നുള്ള നാടക, സാംസ്‌കാരിക പ്രവര്‍ത്തകരും പരിപാടിയില്‍ പങ്കെടുക്കും.

Advertisement