ന്യൂദല്‍ഹി: സൂര്യനെല്ലി കേസില്‍ ആരോപണവിധേയനായ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ കുര്യന്‍ രാജ്യസഭാ ഉപാധ്യക്ഷസ്ഥാനം രാജിവെക്കണമെന്ന് ബി.ജെ.പി കേന്ദ്ര നേതൃത്വം.

Ads By Google

മുഖ്യപ്രതി ധര്‍മരാജന്റെ വെളിപ്പെടുത്തലുകള്‍ കൂടിയായതോടെ, കുര്യനെ ഇനിയും അനുകൂലിക്കാന്‍ പറ്റില്ലെന്നാണ് ബി.ജെ.പി കേന്ദ്രനേതൃത്വത്തിന്റെ പക്ഷം.

ദേശീയ നേതാക്കള്‍ പുതിയ സംഭവവികാസത്തെക്കുറിച്ച് സംസ്ഥാന നേതൃത്വവുമായി സംസാരിച്ചു. നിലപാട് ചൊവ്വാഴ്ച വിശദീകരിക്കുമെന്ന് പാര്‍ട്ടിവക്താവ് പ്രകാശ് ജാവ്‌ദേക്കര്‍ പറഞ്ഞു

രാജിവെക്കില്ലെന്ന പ്രഖ്യാപനവുമായി പിടിച്ചുനില്‍ക്കാന്‍ നോക്കിയ കുര്യന് ബി.ജെ.പിയുടെ നിലപാട് മാറ്റം തിരിച്ചടിയായേക്കുമെന്നാണ് അറിയുന്നത്. രാജിക്കാര്യത്തില്‍ കോണ്‍ഗ്രസിലും കടുത്ത അഭിപ്രായവ്യത്യാസമാണ് ഉടലെടുത്തത്.

പുതിയ വെളിപ്പെടുത്തലുകള്‍കൂടി ആയതോടെ കോണ്‍ഗ്രസും വെട്ടിലായിരിക്കുകയാണ്. കുര്യന്‍ രാജിവെക്കാന്‍ തക്ക തെളിവുകളൊന്നുമില്ലെന്ന് പ്രതിരോധമന്ത്രി എ.കെ ആന്റണി വാദിച്ചതിന് തൊട്ടുപിറ്റേന്നാണ് ധര്‍മരാജന്റെ വെളിപ്പെടുത്തലുകള്‍.

വയലാര്‍ രവി, പി.സി ചാക്കോ തുടങ്ങിയവര്‍ പരസ്യമായി തന്നെ കുര്യന്റെ രാജി ആവശ്യപ്പെടമ്പോഴും ഇദ്ദേഹം രാജിവെയ്‌ക്കേണ്ടെന്ന നിലപാടിലാണ് ചെന്നിത്തല.