ന്യൂദല്‍ഹി: സൂര്യനെല്ലിക്കേസുമായി ബന്ധപ്പെട്ട് രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ.കുര്യന്‍ യു.പി.എ അധ്യക്ഷ സോണിയഗാന്ധിക്ക് വീണ്ടും കത്തയച്ചു.

Ads By Google

കേസിലെ മൂന്നാം പ്രതി ധര്‍മരാജന്‍ പി.ജെ.കുര്യന് സംഭവത്തില്‍ പങ്കുണ്ടെന്നു വെളിപ്പെടുത്തിയ സാഹചര്യത്തിലാണ് ഇക്കാര്യം വിശദീകരിച്ച് കുര്യന്‍ രണ്ടാമത്തെ കത്ത് അയച്ചത്.

കേസ് രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കത്ത്. ബി.ജെ.പി പരസ്യമായി തന്റെ രാജി ആവശ്യപ്പെട്ടെങ്കിലും മുതിര്‍ന്ന നേതാവ് അരുണ്‍ജെയ്റ്റ്‌ലി താന്‍ കുറ്റക്കാരനാണെന്ന് പറയില്ലെന്നും പി.ജെ.കുര്യന്‍ കത്തില്‍ അവകാശപ്പെട്ടു.

നേരത്തെ തനിക്കെതിരായ ആരോപണത്തിന് പിന്നില്‍ സി.പി.ഐ.എമ്മിന്റെ രാഷ്ട്രീയ ഗൂഢാലോചനും വ്യക്തിവൈരാഗ്യവുമാണെന്ന് ചൂണ്ടിക്കാട്ടി കുര്യന്‍ സോണിയയ്ക്കും ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിക്കും കത്തയച്ചിരുന്നു

സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് കുര്യനെ രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണം എന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്തയച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കുര്യന്‍ അന്ന് ഉപരാഷ്ട്രപതിക്ക് കത്തയച്ചത്.