ന്യൂദല്‍ഹി: സൂര്യനെല്ലി കേസില്‍ നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ്സ് നേതാവും രാജ്യസഭാ അംഗവുമായ പി.ജെ കുര്യന്‍ യു.പി.എ ചെയര്‍ പേഴ്‌സന്‍ സോണിയാഗാന്ധിക്കും ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിക്കും കത്തയച്ചു.

Ads By Google

സി.പി.ഐ.എമ്മിന് തന്നോടുള്ള വ്യക്തി വിരോധമാണ് തനിക്കെതിരെ ആരോപണമുന്നയിക്കാന്‍ കാരണം. സി.പി.ഐ.എം നേതാക്കളെ തിരെഞ്ഞടുപ്പില്‍ പരാജയപ്പെടുത്തിന്റെ വിരോധമാണ് അവര്‍ക്ക്.

സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് കുര്യനെ രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണം എന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്തയച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കുര്യന്‍ ഉപരാഷ്ട്രപതിക്ക് കത്തയച്ചത്.

കൂടാതെ ബൃന്ദകാരാട്ട് കത്തില്‍ പറഞ്ഞ വസ്തുതകള്‍ തെറ്റാണെന്നും കുര്യന്‍ ആരോപിച്ചു. സി.പി.ഐ.എം ന്റെ ഉന്നത നേതാക്കളാണ് തനിക്കെതിരെ തിരിയുന്നത്. ഇതില്‍ എം.എം മണിയുടെ പേരും പരാമര്‍ശിക്കുന്നുണ്ടെന്നാണ് സൂചന.

കൂടാതെ കുര്യന്റെ കാര്യത്തില്‍ രാജി ആവശ്യപ്പെടാന്‍ ബി.ജെ.പി കേന്ദ്രനേതൃത്വവും തീരുമാനമെടുക്കുന്നുണ്ട്. സംസ്ഥാന നേതൃത്വത്തിന്റെ  വലിയ സമ്മര്‍ദ്ധങ്ങള്‍ക്ക് വഴങ്ങിയാണ് ഒടുവില്‍ ബി.ജെ.പി ഇങ്ങനെയൊരു തീരുമാനത്തിലെത്തിയതെന്നാണ് അറിയുന്നത്.