ന്യൂദല്‍ഹി: സൂര്യനെല്ലി കേസിനെ കുറിച്ചുള്ള ചാനല്‍ ചര്‍ച്ചയ്ക്കിടെ പ്രകോപിതനായ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ കുര്യന്‍ ചര്‍ച്ച പാതിയില്‍ അവസാനിപ്പിച്ച് ഇറങ്ങിപ്പോയി.

Ads By Google

എന്‍.ഡി.വിയില്‍ നടന്ന ചര്‍ച്ചക്കിടെയായിരുന്നു ഹെഡ്‌സെറ്റ് ഊരി മാറ്റി ചര്‍ച്ചയില്‍ നിന്നും കുര്യന്‍  ഇറങ്ങിപ്പോയത്. എന്‍.ഡി.വി സീനിയര്‍ മാനേജിങ് എഡിറ്റര്‍ സോണിയ സിങ്ങുമായുള്ള ചര്‍ച്ചക്കിടെയായിരുന്നു സംഭവം.

Subscribe Us:

ചര്‍ച്ചയുടെ തുടക്കത്തില്‍ ശാന്തനായി പ്രതികരിച്ച കുര്യന്‍ പിന്നീടുള്ള അവതാരികയുടെ ചോദ്യത്തിന് മുന്നില്‍ പതറാന്‍ തുടങ്ങിയതോടൊയണ് ചര്‍ച്ച മതിയാക്കി ഇറങ്ങിപ്പോയത്.

സൂര്യനെല്ലികേസില്‍ പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പുനരന്വേഷണം വേണ്ടേ എന്ന അവതാരികയുടെ ചോദ്യമാണ് കുര്യനെ പ്രകോപിപ്പിച്ചത്.

1990 കളില്‍ തന്നെ താന്‍ അന്വേഷണത്തെ നേരിട്ടതാണ്. പിന്നെ എന്തിന് വീണ്ടും അന്വേഷണം നടത്തണം. ഹൈക്കോടതിയും സുപ്രീംകോടതിയും താന്‍ നിരപരാധിയാണെന്ന് കണ്ടെത്തിയതാണ്. പുതിയ അന്വേഷണം കോടതി അലക്ഷ്യമാകും. കുര്യന്‍ ചര്‍ച്ചയില്‍ പറഞ്ഞു.

എന്നാല്‍ രാഷ്ട്രീയ മര്യാദ കണക്കിലെടുത്തെങ്കിലും അന്വേഷണം നേരിടേണ്ടേ എന്ന് അവതാരിക ചോദിച്ചപ്പോഴേക്കും നിയന്ത്രണം വിട്ട രാജ്യസഭാ ഉപാധ്യക്ഷനെയാണ് കണ്ടത്.

അവതാരികയുടെ ചോദ്യത്തിന് മുന്നില്‍ രാജ്യസഭാ ഉപാധ്യക്ഷനാണെന്നത് പോലും മറന്ന കുര്യന്‍ അവതാരികയെ ചോദ്യം ചോദിക്കാന്‍ അനുവദിക്കാതെ പറഞ്ഞത് തന്നെ ആവര്‍ത്തിച്ച് കൊണ്ടിരിക്കുകയായിരുന്നു. ഒടുവില്‍  രാജി ആവശ്യപ്പെടുന്ന പ്രതിപക്ഷത്തോട് എന്ത് പറയുന്നു എന്ന ചോദ്യത്തിന് മറുപടി പറായാതെ ചര്‍ച്ച മതിയാക്കി ഇറങ്ങിപ്പോയി.