എഡിറ്റര്‍
എഡിറ്റര്‍
കുരീപ്പുഴ ശ്രീകുമാറിന് കാറപകടത്തില്‍ പരിക്ക്
എഡിറ്റര്‍
Wednesday 1st January 2014 6:41am

kureepuzha

കൊല്ലം: പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാറിന് കാറപകടത്തില്‍ പരിക്ക്. കൊല്ലത്ത് വെച്ചാണ് അപകടമുണ്ടായത്. കുരീപ്പുഴ സഞ്ചരിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ കുരീപ്പുഴ ശ്രീകുമാറിനെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഗുരുതരമായ പരിക്കില്ലെന്നാണ് അറിയുന്നത്. കുരീപ്പുഴയുടെ തലയ്ക്കും കാലിനുമാണ് പരിക്കേറ്റത്. സി.ടി സ്‌കാനിന് ശേഷം അദ്ദേഹത്തെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

തനിക്ക് കുഴപ്പമില്ലെന്ന്് കുരീപ്പുഴ അറിയിച്ചിട്ടുണ്ട്. കൊല്ലം ജില്ലാ കളക്ടര്‍ അടക്കമുള്ളവര്‍ ജില്ലാ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു.

Advertisement