എഡിറ്റര്‍
എഡിറ്റര്‍
പോരാട്ടവീര്യത്തിന്റെ കഥ പറയാന്‍ ‘കുന്താപുര’
എഡിറ്റര്‍
Wednesday 12th June 2013 3:44pm

kunthapura

ഒരു കാലഘട്ടത്തിന്റെ പോരാട്ടവീര്യത്തിന്റെ കഥ പറയുന്ന ചിത്രമാണ് ‘കുന്താപുര’. നവാഗതനായ ജോ ഈശ്വറാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്.
Ads By Google

പഴയ  മൈസൂര്‍ രാജ്യത്തെ കുന്താപുര എന്ന ഗ്രാമത്തിലെ ജനങ്ങള്‍ തങ്ങളുടെ സ്വാതന്ത്ര സമരത്തിനായി നടത്തിയ പോരാട്ടത്തിന്റെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ഒരു കാലഘട്ടത്തെ അപ്പാടെ സിനിമയില്‍ ഉള്‍പ്പെടുത്തുകയല്ല, മറിച്ച്  ആ കാല ഘട്ടത്തില്‍ നടന്നിരുന്ന സുപ്രധാന സംഭവ വികാസങ്ങളെ ഒരുമിച്ച് ചേര്‍ക്കുകയാണ് സിനിമയിലൂടെ ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്ന് സംവിധായകന്‍ ജോ ഈശ്വര്‍ പറഞ്ഞു.

തെന്നിന്ത്യന്‍ സൂപ്പര്‍ താരം കമലാഹസന്റെ ജ്യേഷ്ഠന്‍ ചാരുഹസന്‍ ചിത്രത്തില്‍ ശ്രദ്ധയമായൊരു വേഷം കൈകാര്യം ചെയ്യുന്നുണ്ട്‌.

1920ല്‍ ജീവിച്ച സ്വാതന്ത്ര സമര സേനാനി കൃഷ്ണപ്പ നരസിംഹ ശാസ്ത്രിയുടെ വേഷത്തിലാണ് ചാരുഹസന്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.  ഇവരുടെ സഹോദര പുത്രിയായ അനുഹാസന്‍ പത്രപ്രവര്‍ത്തകയായ ഗൗരി നായരായി ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

അനു ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രം കൂടിയാണിത്. മലയാളത്തിലെയും തമിഴിലെയും നിരവധി നടന്മാരുടെ ബാല്യകാലം അവതരിപ്പിച്ച ബിയോണ്‍ ജമിനിയാണ് ചിത്രത്തില്‍ നായകനായി അഭിനയിക്കുന്നത്.

പ്രിയാലാല്‍, കാവേരി, രാജ്കുമാര്‍, രാജന്‍ പി.ദേവിന്റെ മകന്‍ ജുബില്‍ രാജ്, മാസ്റ്റര്‍ മിഷേല്‍ എന്നിവര്‍ക്കൊപ്പം ബ്രിട്ടീഷ് നടീനടന്മാരായ സൂസന്‍ റോഷ്, വിക്ടര്‍ പട്ടാക്, ലോറന്‍സ് ലാര്‍ക്കീന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്.

Advertisement