എഡിറ്റര്‍
എഡിറ്റര്‍
കുഞ്ഞുമുഹമ്മദിനെതിരെയുള്ള ദൃശ്യങ്ങള്‍ വ്യാജമെന്ന് പോലീസ്
എഡിറ്റര്‍
Friday 1st November 2013 6:15am

umman32

കണ്ണൂര്‍: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കല്ലെറിഞ്ഞെന്ന് പ്രചരിച്ച ദൃശ്യങ്ങള് പോലീസ് പരിശോധിച്ചു. യൂത്ത് കോണ്‍ഗ്രസ് നേതാവ് കുഞ്ഞുമുഹമ്മദ് കല്ലെറിയുന്ന ദൃശ്യങ്ങളാണ് പരിശോധിച്ചത്.

അന്വേഷണത്തില്‍ മുഖ്യമന്ത്രിക്ക് കല്ലേറ് കൊള്ളുന്നതിനും ഒരു കിലോമീറ്റര്‍ അകലെയുള്ള പ്രദേശത്ത് നിന്നാണ് കുഞ്ഞുമുഹമ്മദ് കല്ലെറിയുന്നതെന്ന് വ്യക്തമായതായി പോലീസ് വ്യക്തമാക്കി.

ഉമ്മന്‍ ചാണ്ടിക്കെതിരായുള്ള കരിങ്കൊടി പ്രതിഷേധത്തില്‍ യൂത്ത് കോണ്‍ഗ്രസ്-സി.പി.ഐ.എം പ്രവര്‍ത്തകരും തമ്മില്‍ ഇവിടെ വെച്ച് സംഘര്‍ഷമുണ്ടായിരുന്നു.

ഈ സമയത്തുള്ള ദൃശ്യങ്ങളിലാണ് കുഞ്ഞുമുഹമ്മദ് കല്ലെറിയുന്നതെന്നാണ് പോലീസ് പറയുന്നത്.

ചെറിയ വാഗ്വാദത്തിനൊടുവില്‍ നേരിയതോതില്‍ കല്ലേറ് നടന്നു. എന്നാല്‍, സംഭവത്തില്‍ ആര്‍ക്കും പരിക്കേല്‍ക്കുകയോ പരാതി നല്‍കുകയോ ചെയ്തിട്ടില്ല. അതിനാലാണ് കേസുണ്ടാവാതിരുന്നതെന്നും പോലീസ് വിശദീകരിക്കുന്നു.

കുഞ്ഞുമുഹമ്മദ് കല്ലെറിയുന്ന ദൃശ്യങ്ങള്‍ നേരത്തേ പുറത്ത് വന്നിരുന്നു. ഈ ചിത്രങ്ങള്‍ വ്യാജമാണെന്ന് കാണിച്ച് കുഞ്ഞുമുഹമ്മദ് രംഗത്തെത്തിയിരുന്നു.

Advertisement