നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി കുന്നുകരയില്‍ പഞ്ചായത്ത് ഓഫീസിനു മുന്നില്‍ മൃതദേഹം സംസ്‌കരിച്ചു. മൃതദേഹം സംസ്‌കരിക്കുന്നതിന് ശ്മശാനം വിട്ട് നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് പഞ്ചായത്ത് ഓഫീസിന് മുന്നില്‍ നാട്ടുകാര്‍ മൃതദേഹം സംസ്‌കരിച്ചത്.

തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിക്കാത്ത ശ്മശാനത്തില്‍ മൃതദേഹം ദഹിപ്പിക്കാനുള്ള നടപടികള്‍ പോലീസ് ഇടപെട്ട് തടയുകയായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാരും ബന്ധുക്കളും പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. അധികൃതരുമായി ഒരു സംഘം ചര്‍ച്ച നടത്തുന്നതിനിടെ പഞ്ചായത്ത് വളപ്പില്‍ അന്ത്യകര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി ദഹിപ്പിക്കല്‍ നടക്കുകയായിരുന്നു. വേങ്ങില്‍ കൊച്ചുമോന്‍ എന്നയാളുടെ മൃതദേഹമാണ് സംസ്‌കരിച്ചത്.

1987 ല്‍ പൊതുകുളം നികത്തി നിര്‍മ്മിച്ച ശ്മശാനത്തിന് പ്രവര്‍ത്തനാനുമതി ലഭിച്ചിരുന്നില്ല. പ്രവര്‍ത്തനാനുമതി 45 ദിവസത്തിനകം നല്‍കാന്‍ കഴിഞ്ഞവര്‍ഷം ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇതും പ്രാവര്‍ത്തികമാക്കിയിരുന്നില്ല. പഞ്ചായത്ത് വളപ്പില്‍ മൃതദേഹം ദഹിപ്പിച്ചതിന് പോലീസ് കേസെടുത്തു.പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. വേങ്ങില്‍ കൊച്ചുമോന്‍ എന്നയാളുടെ മൃതദേഹമാണ് സംസ്‌കരിച്ചത്.