Administrator
Administrator
മദ്യലഹരിയില്‍ അപകടം: എസ്.ഐയും സംഘവും കസ്റ്റഡിയില്‍
Administrator
Monday 8th November 2010 10:59pm

താമരശ്ശേരി: എസ്.ഐ.യും സംഘവും സഞ്ചരിച്ച കാറിടിച്ച് രണ്ട് പേര്‍ മരിച്ച സംഭവത്തില്‍ എസ്.ഐയെയും സംഘത്തെയും പോലീസ് കസ്റ്റഡിയിലെടുത്തു. കുന്ദമംഗലം എസ്.ഐ. ഗണേഷ്‌കുമാറിനെയും സംഘത്തെയുമാണ് കൊടുവള്ളി പോലീസ് കസ്റ്റഡിയിലെടുത്തത്. താമരശ്ശേരി ഡി.വൈ.എസ്.പിക്കാണ് അന്വേഷണ ചുമതല.

ഇന്നലെ വൈകീട്ടോടെയാണ് മദ്യപിച്ച എസ്.ഐയും സഘവും സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് ദേശീയപാതയോരത്ത് സംസാരിച്ചുകൊണ്ടുനിന്ന രണ്ട് യുവാക്കളെ ഇടിച്ചത്.

കോഴിക്കോട്‌വയനാട് ദേശീയപാതയിലെ വാവാട് സെന്ററിലുണ്ടായ അപകടത്തില്‍ പുരക്കെട്ടില്‍ ജൂബിലി കോളനിയിലെ പ്രഭാകരന്റെ മകന്‍ ബൈജു (28), ഓട്ടോ െ്രെഡവര്‍ ആലപ്പുറായില്‍ മുഹമ്മദ് (വാവി26) എന്നിവരാണ് മരിച്ചത്. എസ്.ഐയും സംഘവും സഞ്ചരിച്ച കാറില്‍നിന്ന് മദ്യക്കുപ്പി കണ്ടെടുത്തിരുന്നു.

Advertisement