എഡിറ്റര്‍
എഡിറ്റര്‍
കുഞ്ഞനന്തന്റെ കട ഫിജി രാജ്യാന്തര ചലച്ചിത്രത്തോല്‍ത്സവത്തിലേക്ക്
എഡിറ്റര്‍
Wednesday 12th March 2014 1:45pm

kunjanadante-kad

സലിം അഹമ്മദ് രചനയും സംവിധാനവും നിര്‍വഹിച്ച  ചലച്ചിത്രം കുഞ്ഞനന്തന്റെ കട ഫിജി രാജ്യാന്തര ചലച്ചിത്രത്തോല്‍ത്സവത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

മികച്ച ചിത്രം, നടന്‍, സംവിധായകന്‍ എന്നീ മത്സര വിഭാഗങ്ങളിലായിരിക്കും ചിത്രം മാറ്റുരയ്ക്കുക.

ഇന്ത്യന്‍ പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്ന കുഞ്ഞനന്തന്റെ കട പുനൈ രാജ്യാന്തര ചലച്ചിത്രമേളയിലും പ്രദര്‍ശിപ്പിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 30 ന് റിലീസ് ചെയ്ത കുഞ്ഞനന്തന്റെ കടയില്‍ മമ്മുട്ടി, നൈല ഉഷ, സലീം കുമാര്‍, ബാലചന്ദ്ര മേനോന്‍ എന്നിവരാണ് പ്രധാനകഥാപാത്രങ്ങള്‍. നൈല ഉഷയുടെ ആദ്യ ചിത്രം കൂടിയായിരുന്നു ഇത്.

മധു അമ്പാട്ടിന്റേതായിരുന്നു ഛായാഗ്രഹണം. എം.ജയചന്ദ്രന്റേതായിരുന്നു സംഗീതം. ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിന്റെ ശബ്ദ മിശ്രണം ചെയ്തത്.

ജൂണില്‍ ഫിജിയിലെ സുവയിലാണ് ചലച്ചിത്രമേള നടക്കുക.

Advertisement