മലപ്പുറം: മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടിയുടെ ലീഡ് ഒരു ലക്ഷം കടന്നു. വോട്ടെണ്ണല്‍ ആരംഭിച്ച് ആദ്യ ഫലം പുറത്ത് വന്നത് മുതല്‍ യു.ഡി.എഫ് വ്യക്തമായ ഭൂരിപക്ഷം തുടരുകയാണ്.


Also read പുലിമുരുകനു ശേഷം മമ്മൂട്ടിയ്ക്കായ് കഥയൊരുക്കി ഉദയ്കൃഷ്ണ; അജയ് വാസുദേവ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു 


പകുതിയിലേറെ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ തുടക്കത്തില്‍ എല്‍.ഡി.എഫ് ലീഡ് നേടിയിരുന്ന കൊണ്ടോട്ടിയിലും വള്ളിക്കുന്നുിലുമടക്കം യു.ഡി.എഫ് വന്‍ മുന്നേറ്റമാണ് നടത്തുന്നത്.

100,127 വോട്ടുകള്‍ക്കാണ് പി.കെ കുഞ്ഞാലിക്കുട്ടി മുന്നിട്ട് നില്‍ക്കുന്നത്. പതിനൊന്നോടെ പൂര്‍ണ്ണ ഫലം പുറത്ത് വരുമെന്നാണ് കരുതപ്പെടുന്നത്. മലപ്പുറം ഗവ. കോളേജിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്.

71.33 ശതമാനം വോട്ടാണ് മണ്ഡലത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് കുഞ്ഞാലിക്കുട്ടി ലീഡ് തുടരുന്നത്.

നാലാം സ്ഥാനത്ത് നോട്ടയാണെന്ന പ്രത്യേകതയുമുണ്ട് മലപ്പുറത്തെ ഫലപ്രഖ്യാപനത്തില്‍. നിലവില്‍ രണ്ടായിരത്തിലേറെ വോട്ടുകളാണ് നോട്ട നേടിയിരിക്കുന്നത്. ആം ആദ്മി പാര്‍ട്ടിയുടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെയുഉള്ള മറ്റു സ്ഥാനാര്‍ത്ഥികള്‍ നോട്ടയ്ക്ക് പുറകിലാണ്.

വോട്ട് നില:

പികെ. കുഞ്ഞാലിക്കുട്ടി: 275576

എം.ബി.ഫൈസല്‍: 176003

എന്‍. ശ്രീപ്രകാശ്: 33231