എഡിറ്റര്‍
എഡിറ്റര്‍
ഇ.അഹമ്മദ് ഒഴിച്ചിട്ട മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയെ മത്സരിപ്പിക്കാന്‍ ആലോചന
എഡിറ്റര്‍
Saturday 4th February 2017 8:10am

kunjalikutty
കോഴിക്കോട്: ഇ.അഹമ്മദിന്റെ മരണത്തെ തുടര്‍ന്ന് മലപ്പുറം ലോകസഭാ മണ്ഡലത്തിലുണ്ടായ ഒഴിവിലേക്ക് മുതിര്‍ന്ന മുസ്ലീം ലീഗ് നേതാവായ കുഞ്ഞാലിക്കുട്ടിയെ മത്സരിപ്പിക്കാന്‍ ആലോചന. ദേശീയ രാഷ്ട്രീയത്തിലേക്ക് വരണമെന്ന് കുഞ്ഞാലിക്കുട്ടിയോട് ലീഗ് നേതൃത്വം ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറി പദവിയും അദ്ദേഹത്തെ ഏല്‍പ്പിക്കാന്‍ നേതൃത്വം ആലോചിക്കുന്നതായാണ് വാര്‍ത്തകള്‍. എന്നാല്‍ ഇതുവരേയും കുഞ്ഞാലിക്കുട്ടി വാര്‍ത്തയോട് പ്രതികരിച്ചിട്ടില്ല.

ഈ മാസം 25 ന് നടക്കുന്ന ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ മലപ്പുറം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുടേയും പുതിയ ഭാരവാഹികളുടേയും കാര്യത്തില്‍ തീരുമാനമുണ്ടാകും.

മുസ്ലീം ലീഗിന്റെ ദേശീയ അധ്യക്ഷനായിരുന്നു ഇ.അഹമ്മദ്. അദ്ദേഹത്തിന്റെ നിര്യാണത്തെ തുടര്‍ന്ന് ആ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന പേര് തമിഴ്‌നാട്ടുകാരനായ ഖാദര്‍ മൊയ്തീന്റേതാണ്. നിലവില്‍ ദേശീയ ജനറല്‍ സെക്രട്ടറിയാണ് ഇദ്ദേഹം.


Also Read:സച്ചിന് നിവിന്റെ 1983 കാണാന്‍ ആഗ്രഹം പക്ഷേ ഒറ്റയ്ക്കിരുന്നു കണ്ടാല്‍ പോര 


മുസ്ലീം ലീഗിന്റെ ഏറ്റവും സുരക്ഷിതമായ മണ്ഡലങ്ങളാണ് മലപ്പുറവും വേങ്ങരയും. അതിനാല്‍ വേങ്ങരയുടെ എം.എല്‍.എ സ്ഥാനം രാജിവച്ച് കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് മത്സരിച്ചാല്‍ നഷ്ടമാകില്ലെന്നാണ് ലീഗ് നേതൃത്വം കരുതുന്നത്.

Advertisement