എഡിറ്റര്‍
എഡിറ്റര്‍
സ്വന്തം വീട് നന്നാക്കിയിട്ട് നാട് നന്നാക്കിയാ മതി: വിഎസിന് മറുപടിയുമായി കുഞ്ഞാലിക്കുട്ടി
എഡിറ്റര്‍
Saturday 23rd November 2013 7:47pm

vspk

തിരുവനന്തപുരം: തനിക്കെതിരെയുള്ള പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ പരാമര്‍ശങ്ങള്‍ക്ക് കടുത്ത ഭാഷയില്‍ മറുപടിയുമായി വ്യാവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി രംഗത്ത്.

സ്വന്തം വീട് നന്നാക്കിയിട്ട് മതി വി.എസിന്റെ നാട് നന്നാക്കലെന്നും വി.എസിനെതിരെ നിയമനടപടികള്‍ ആലോചിക്കുമെന്നും മന്ത്രി പ്രതികരിച്ചു.

”ആളുകളെ വേട്ടയാടുന്നതില്‍ ആനന്ദം കണ്ടെത്തുന്നയാളാണ് വി.എസ്. ക്രിമിനലുകള്‍ പറഞ്ഞ് കൊടുക്കുന്നത് ഏറ്റ് പറയുകയാണ് വി.എസ് ചെയ്യുന്നത്. മലപ്പുറത്ത് പത്ത് കുട്ടികള്‍ പാസ്സായപ്പോ വി. എസ് പറഞ്ഞത് എന്താണന്ന് എല്ലാവര്‍ക്കുമറിയാം.

ലീഗിന് മതേതരത്വ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ വി. എസി ന് യോഗ്യതയില്ല. വി.എസ് ഇങ്ങിനെ രണ്ടെണ്ണം പറഞ്ഞാല്‍ ഞങ്ങളുടെ പ്രശ്‌നം തീരും. ലീഗ് ഒറ്റക്കെട്ടായി നീങ്ങാന്‍ ഇതൊരു മരുന്നായി.

വി.എസ് മകനെ ഇപ്പോള്‍ ശത്രു സംഹാര പൂജ നടത്താന്‍ ഏല്‍പ്പിച്ചിട്ടുണ്ട്. അതില്‍ തന്റെ പേരും ഉണ്ടാവും. സ്വന്തം പാര്‍ട്ടിയിലെ ആളുകളുടെ പേരുകള്‍ ഉണ്ടാകുമോ എന്നറിയില്ല”. മന്ത്രി പ്രതികരിച്ചു.

ഇപ്പോള്‍ തനിക്കെതരെയുള്ള കേസുകള്‍ തള്ളിയതിനുശേഷം വി.എസിനെതിരെ നിയമ നടപടിയെകുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കുഞ്ഞാലിക്കുട്ടിക്കെതിരെ കടുത്ത പരാമര്‍ശവുമായി വി.എസ് ഇന്ന് രംഗത്ത് വന്നിരുന്നു.  സെക്‌സ് റാക്കറ്റിന്റെ പ്രധാന ആളാണ് കുഞ്ഞാലിക്കുട്ടിയെന്നും വശീകരിച്ച് ചതിച്ച് പണമെല്ലാം കൊടുത്ത് ഒതുക്കിയിട്ടും ഐസ്‌ക്രിം കേസ് തീര്‍ന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

17 വര്‍ഷമായി കുഞ്ഞാലിക്കുട്ടിക്കെതിരെ പ്രവര്‍ത്തിക്കുന്നെന്നും ഇനിയും ഇത്തരക്കാര്‍ക്കെതിരെ രംഗത്തുണ്ടാവുമെന്നും വ്യക്തമാക്കിയ വി.എസ് വര്‍ഗ്ഗീയ പാര്‍ട്ടിയ മുസ്ലീം ലീഗുമായി സഹകരിക്കാനുള്ള സാദ്ധ്യതകളും തള്ളിക്കളഞ്ഞിരുന്നു. ഈ പരാമര്‍ശങ്ങള്‍ക്കുള്ള മറുപടിയുമായാണ് മന്ത്രി ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്.

Advertisement