Administrator
Administrator
എന്‍ എസ് എസ് അഭിപ്രായത്തോട് യോജിക്കാന്‍ കഴിയില്ല: കുഞ്ഞാലിക്കുട്ടി
Administrator
Saturday 2nd January 2010 3:15pm

kunhalikutty-rw

കോഴിക്കോട്: നായര്‍ വിഭാഗങ്ങള്‍ക്കും സംവരണം വേണമെന്ന എന്‍ എസ് എസ് ആവശ്യത്തോടു യോജിക്കാന്‍ കഴിയില്ലെന്നു മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. സംവരണം പിന്നാക്ക വിഭാഗങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്. ഭരഘടനാപരമായി അവര്‍ക്ക് ലഭിച്ചതാണത്.

സമൂഹത്തില്‍ പിന്നാക്കം നില്‍ക്കുന്നവരെ ഉയര്‍ത്തിക്കൊണ്ടുവരാനാണ് ജാതിവ്യവസ്ഥ നിലനിന്ന ഈ രാജ്യത്ത് സംവരണം നടപ്പാക്കിയത്. യു ഡി എഫ് ഇക്കാര്യത്തില്‍ അഭിപ്രായ സമന്വയം ഉണ്ടാക്കണം. കോഴിക്കോടു മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കവയെകാണ് കുഞ്ഞാലിക്കുട്ടി ഈ അഭിപ്രായം പ്രകടിപ്പിച്ചത്.

Advertisement