Categories

കൂടുതല്‍ ഇടത് എം എല്‍ എമാര്‍ ലീഗിലേക്ക്: കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: ഇടതുമുന്നണിയിലുള്ള ചില എം എല്‍ എമാര്‍ അടുത്തു തന്നെ മുസ്‌ലീം ലീഗില്‍ ചേരുമെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. ഇവര്‍ ആരൊക്കെയാണെന്ന് ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ല. അവരുമായി ചര്‍ച്ചകള്‍ നടക്കുകയാണ്.

മതവിശ്വാസവും മറ്റ് ആശയങ്ങളും അംഗീകരിക്കാത്ത സാഹചര്യമാണ് ഇടതുപക്ഷത്തുള്ളത്. ഈ സാഹചര്യത്തില്‍ ഇടതുപക്ഷം വിട്ട് ലീഗില്‍ ചേരാനാണ് ഇവരില്‍ ചിലര്‍ ആലോചിക്കുന്നത്. ഇടതുപക്ഷം ന്യൂനപക്ഷങ്ങള്‍ക്കായി ഒന്നും ചെയ്യുന്നില്ലെന്ന് അവര്‍ക്ക് വ്യക്തമായിട്ടുണ്ട്. ഇത്തരം നീക്കങ്ങളെ ലീഗ് സ്വാഗതം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്തു തന്നെ ഇവര്‍ ലീഗില്‍ ലയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത കാലത്തായി ഐ എന്‍ എല്‍ നേതാവ് പി എം എ സലാം ലീഗ് വേദികളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. കൊടുവള്ളി എം എല്‍ എ പി ടി എ റഹീമും ലീഗ് പ്രവേശനത്തിന് ചര്‍ച്ചകള്‍ നടത്തിയിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.