എഡിറ്റര്‍
എഡിറ്റര്‍
മുസ്‌ലീം ലീഗിനെ മുഖ്യധാരയില്‍ നിന്ന് ഇറക്കിവിട്ടേക്കാമെന്ന ധാരണ നടക്കില്ല: കുഞ്ഞാലിക്കുട്ടി
എഡിറ്റര്‍
Sunday 23rd June 2013 4:17pm

kunjalikkutty2

മലപ്പുറം: മുസ്‌ലീം ലീഗിന്റെ മതേതരത്വത്തെ ചോദ്യം ചെയ്ത് മുഖ്യധാരയില്‍ നിന്ന് ഇറക്കിവിടാമെന്ന വിചാരം നടക്കില്ലെന്ന് വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി.

എന്ത് ആയുധം വീണ് കിട്ടിയാലും അത് ലീഗിനെതിരെ തിരിക്കുകായണ് ചിലര്‍. എന്തുപറഞ്ഞാലും ഒരു ഞെട്ടിക്കല്‍.

Ads By Google

മുസ്‌ലീം ലീഗിന്റെ മതേതരത്വം ചോദ്യംചെയ്ത് മുഖ്യധാരയില്‍നിന്ന് ഇറക്കിവിടാം എന്നാണ് ഉള്ളിലിരിപ്പ്. ആ വെള്ളം അടുപ്പത്തുനിന്ന് മാറ്റുന്നതാണ് നല്ലത്. കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു.

ശൈശവ വിവാഹത്തെ ലീഗ് അനുകൂലിക്കുന്നില്ല. വിവാഹപ്രായം ഉയര്‍ത്തിയതിനെ ലീഗ് എതിര്‍ത്തിട്ടില്ല. നടന്ന വിവാഹങ്ങളെ കുറിച്ചാണ് വിഷയം. അത് കോടതി വിധിയുമായി ബന്ധപ്പെട്ടാണ്.

ഏതൊരു സമുദായത്തിലും ചില പ്രായോഗിക പ്രശ്‌നങ്ങളുണ്ടാകും. അത് ആര്‍ക്കും വരാം. അതിന്റെ പേരില്‍ നിറംനല്‍കിയുള്ള പ്രചാരണം നല്‍കുന്നത് ശരിയല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മലബാറിലെ വിദ്യഭ്യാസ അസുന്തലനം പരിഹരിക്കാന്‍ ശ്രമിക്കുമ്പോള്‍ അതുമിതും പറഞ്ഞ് ആശയക്കുഴപ്പം സൃഷ്ടിക്കാനും അതും വിജയിച്ചില്ലെങ്കില്‍ കച്ചവടം എന്ന് തട്ടിവിടാനുമാണ് ശ്രമമെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു.

ഈ കളി കണ്ട് ബേജാറായി പോകാന്‍ ലീഗില്ലെന്നും  വെറുതെ വര്‍ത്തമാനം പറയേണ്ടിവന്നാല്‍ പറയും പറയില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Advertisement