തിരുവനന്തപുരം: നെല്ലിയാമ്പതിയുമായി ബന്ധപ്പെട്ട് യു.ഡി.എഫില്‍ ഉണ്ടായ പ്രശ്‌നങ്ങള്‍ രണ്ട് ദിവസത്തിനകം പരിഹരിക്കുമെന്ന് വ്യവസായമന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

യു.ഡി.എഫ് ഉപസമിതിയെ മറികടന്ന് എം.എല്‍.എമാരുടെ സംഘം നെല്ലിയാമ്പതിയില്‍ പോയതിന്റെ ഗൗരവം കുറച്ചുകാണുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

Ads By Google

അതേസമയം എം.എം.ഹസന്‍ നെല്ലിയാമ്പതി സമിതിയുടെ കണ്‍വീനര്‍ സ്ഥാനം രാജിവച്ച സാഹചര്യത്തില്‍ എന്തുവേണമെന്ന് ആലോചിക്കാന്‍ ഇന്നുവൈകുന്നേരം തിരുവനന്തപുരത്ത് കേരള കോണ്‍ഗ്രസ് (എം) നേതൃയോഗം ചേരുമെന്ന്‌ ധനമന്ത്രി കെ.എം. മാണി അറിയിച്ചു.

പഠനം പൂര്‍ത്തിയാക്കിയ സമിതി റിപ്പോര്‍ട്ട് നല്‍കേണ്ടിയിരുന്നു. നെല്ലിയാമ്പതി പ്രശ്‌നത്തിന് അനുബന്ധമായി കര്‍ഷക പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. കര്‍ഷക താത്പര്യം സംരക്ഷിക്കുന്നതിന്‌ സത്വര നടപടി വേണമെന്നും മാണി ആവശ്യപ്പെട്ടു.