എഡിറ്റര്‍
എഡിറ്റര്‍
കേരള രാഷ്ട്രീയത്തില്‍ താന്‍ അനിവാര്യനല്ല, പാര്‍ട്ടി പറഞ്ഞാല്‍ ഏത് ഉത്തരവാദിത്വവും ഏറ്റെടുക്കും: അഹമ്മദിന്റെ പിന്‍ഗാമി താനെന്ന സൂചനയുമായി കുഞ്ഞാലിക്കുട്ടി
എഡിറ്റര്‍
Sunday 5th February 2017 7:23am

kunjalikutti


ഇ അഹമ്മദിന്റെ മരണവാര്‍ത്ത മറച്ചുവെച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി തികഞ്ഞ ഫാസിസമാണെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.


കൊച്ചി: കേരള രാഷ്ട്രീയത്തില്‍ താന്‍ അനിവാര്യനല്ലലെന്ന് മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. ഇ അഹമ്മദിന്റെ മരണത്തിനു പിന്നാലെ കുഞ്ഞാലിക്കൂട്ടി ദേശീയ രാഷ്ട്രീയത്തിലേക്കിറങ്ങുമെന്ന വ്യക്തമായ സൂചന നല്‍കുന്നതാണ് കുഞ്ഞാലിക്കുട്ടിയുടെ പുതിയ പ്രസ്താവനകള്‍. മനോരമ ന്യൂസിന്റെ നേരെ ചൊവേയിലാണ് കേരള രാഷ്ട്രീയത്തില്‍ താന്‍ അനിവാര്യനാണെന്ന് തോന്നുന്നില്ലെന്ന പരാമര്‍ശം ലീഗ് നേതാവ് നടത്തിയത്.


Also read പതിനേഴുകാരിയെ ബലാത്സംഘം ചെയ്തുകൊന്ന സംഘപരിവാര്‍ ഭീകരതയ്‌ക്കെതിരായ ഹാഷ്ടാഗ് ക്യാംപെയ്‌നില്‍ പങ്കുചേര്‍ന്ന് കമല്‍ഹാസന്‍


മലപ്പുറത്ത് മത്സരിക്കുമോ എന്ന ചോദ്യത്തിനും സമാന മറുപടിയാണ് കുഞ്ഞാലിക്കുട്ടി നല്‍കിയത്. ദേശീയതലത്തില്‍ ദലിത്- പിന്നോക്ക- ന്യൂനപക്ഷ കൂട്ടായ്മ ഉയര്‍ന്ന് വരമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇ അഹമ്മദിന്റെ മരണവാര്‍ത്ത മറച്ചുവെച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി തികഞ്ഞ ഫാസിസമാണെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

മരണം മറച്ചു വെച്ചതില്‍ കേന്ദ്രമന്ത്രിയുടെ ഇടപെടലിന് തെളിവുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേന്ദ്രം ആലോചിച്ചെങ്കില്‍ ബജറ്റുമായി സഹകരിക്കാന്‍ പാര്‍ട്ടി നേരത്തെ ധാരണയിലെത്തിയിരുന്നതായും എന്നാല്‍ തങ്ങള്‍ കാണിച്ച മര്യാദ പോലും കേന്ദ്ര സര്‍ക്കാര്‍ കാട്ടിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Advertisement