കോഴിക്കോട്: മുഖ്യമന്ത്രി വി എസ് അച്ച്യുതാനന്ദന്‍ പോപ്പുലര്‍ ഫ്രണ്ടിനെതിരേ നടത്തിയ പ്രസ്താവനക്കെതിരേ പി കെ കുഞ്ഞാലിക്കുട്ടിയും എം എന്‍ കാരശ്ശേരിയും രംഗത്തെത്തി. പ്രസ്താവന തരംതാണതാണെന്ന് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. അധികകാലം മുഖ്യമന്ത്രിക്കസേരയിലിരിക്കാന്‍ കഴിയില്ലെന്ന വെപ്രാളമാണ് ഇത്തരം പ്രസ്താവനക്ക് കാരണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഇത്രവിലകുറഞ്ഞ പ്രസ്താവന കേരളം ഇതിനു മുന്‍പ് കേട്ടിട്ടില്ല. മുഖ്യമന്ത്രി ആരോപണമുന്നയിക്കുന്ന സംഘടനകള്‍ ഇപ്പോഴും എല്‍ ഡി എഫിനൊപ്പമാണ്. പോപ്പുലര്‍ ഫ്രണ്ട് മുസ്‌ലിം സമുദായത്തിന് ബാധ്യതയാണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

നിരുത്തരവാദപരമായാണ് മുഖ്യമന്ത്രി പ്രസ്താവന നടത്തിയതെന്ന് എം എന്‍ കാരശ്ശേരി അഭിപ്രായപ്പെട്ടു. പോപ്പുലര്‍ ഫ്രണ്ട നിരോധിക്കേണ്ട സംഘടനായണെന്നതില്‍ സംശയമില്ല. എന്നാല്‍ ഇക്കാര്യം തുറന്നുപറയേണ്ട ആവശ്യമില്ല. മുഖ്യമന്ത്രിക്ക് ഇക്കാര്യത്തില്‍ എന്തെങ്കിലും ആക്ഷേപമുണ്ടെങ്കില്‍ അത് ആഭ്യന്തരവുപ്പിനെകൊണ്ട് അന്വേഷിപ്പിച്ച് നടപടിയെടുക്കണമെന്നും കാരശ്ശേരി അഭിപ്രായപ്പെട്ടു.