kunhalikuttyതിരുവനന്തപുരം: വിക്കിലീക്‌സിന്റെ വിവാദ വെളിപ്പെടുത്തലുകള്‍ കാര്യമാക്കുന്നില്ലെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. എക്കാലത്തും എല്‍.ഡി.എഫിനെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിച്ചിട്ടുള്ള ആളാണ് താനെന്നും വെളിപ്പെടുത്തലില്‍ കഴമ്പില്ലെന്ന കാര്യം മുനീര്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇതോടെ വിക്കിലീക്‌സ് ‘വീക്ക് ലീക്‌സ്’ ആയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്വാര്‍ഥ താല്പര്യത്തിനായി കുഞ്ഞാലിക്കുട്ടി എന്‍.ഡി.എഫിനെ ഉപയോഗിക്കുന്നുവെന്നു മുനീര്‍ അമേരിക്കന്‍ ഉദ്യോഗസ്ഥരോടു പറഞ്ഞതായാണ് വിക്കിലീക്‌സ് വെളിപ്പെടുത്തിയത്. കുഞ്ഞാലിക്കുട്ടിയുടെ സഹായത്തോടെ പാര്‍ട്ടിയിലേക്ക് എന്‍.ഡി.എഫ് പ്രവര്‍ത്തകര്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചിട്ടുണ്ടെന്നായിരുന്നു മുനീറിന്റെ പ്രധാന ആരോപണം. എന്നാല്‍, വിക്കിലീക്‌സ് വെളിപ്പെടുത്തലുകളെ മുനീര്‍ പൂര്‍ണമായും നിഷേധിച്ചിരുന്നു.

കുഞ്ഞാലിക്കുട്ടി എന്‍.ഡി.എഫ് അനുകൂല നിലപാടെടുക്കുന്നു: എം.കെ.മുനീര്‍