കണ്ണൂര്‍: മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി തന്നെ വന്നുകണ്ടിരുന്നെന്ന് കാസര്‍കോഡ് കലാപം അന്വേഷിക്കുന്ന ജഡ്ജ് എം.എ നിസാര്‍. സി.പി.ഐ.എമ്മുമായി രാഷ്ട്രീയ ബന്ധമുണ്ടാക്കാന്‍ പാണക്കാട് ശിഹാബ് തങ്ങളോട് പറയണമെന്നാവശ്യപ്പെട്ടാണ് കുഞ്ഞാലിക്കുട്ടി തന്നെ സമീപിച്ചതെന്നും നിസാര്‍ പറഞ്ഞു.

എന്നാല്‍ താന്‍ അതുകേട്ടു എന്നല്ലാതെ ചര്‍ച്ചക്ക് പോയില്ല. സുഗതകുമാരിയുമായും ജസ്റ്റിസ് പത്മനാഭനുമായും ചില കാര്യങ്ങള്‍ സംസാരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കാസര്‍കോഡ് കലാപം അന്വേഷിക്കുന്ന നിസാര്‍ കമ്മീഷനെ സ്വാധീനിക്കാന്‍ കുഞ്ഞാലിക്കുട്ടി ശ്രമിച്ചിരുന്നു എന്ന റഊഫിന്റെ വെളിപ്പെടുത്തലിനോട് പ്രതികരിക്കുകയായിരുന്നു നിസാര്‍.