Categories

‘ പീറ്റര്‍ കുഞ്ഞാലിക്കുട്ടിക്കുവേണ്ടി കേസില്‍ ഇടപെട്ടു ‘

കോഴിക്കോട്: ഐസ്‌ക്രീംപാര്‍ലര്‍ കേസുമായി ബന്ധപ്പെട്ട് കെ. എ റഊഫ് വീണ്ടും വാര്‍ത്താസമ്മേളനം നടത്തി നിര്‍ണായക പ്രസ്താവനകള്‍ പുറത്തുവിട്ടു. ഇ.ടി മുഹമ്മദ് ബഷീറിനെ സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്നും പുറത്താക്കാന്‍ കുഞ്ഞാലിക്കുട്ടി ശ്രമിച്ചു എന്നതാണ് അതില്‍ പ്രധാനം.

പൊന്നാനിയില്‍ ഡോ.എം.കെ മുനീറിനെ സ്ഥാനാര്‍ത്ഥിയാക്കാനായിരുന്നു ലീഗ് നേതൃത്വം തീരുമാനിച്ചിരുന്നത്. എന്നാല്‍ കുഞ്ഞാലിക്കുട്ട് ഇടപെട്ടാണ് ഇ.ടി മുഹമ്മദ് ബഷീറിനെ സ്ഥാനാര്‍ത്ഥിയാക്കിയത്. സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്നും ഇ.ടിയെ ഒഴിവാക്കുക എന്ന ലക്ഷ്യമാണ് ഇതിലൂടെ കുഞ്ഞാലിക്കുട്ടി നടപ്പിലാക്കിയതെന്നും റഊഫ് വ്യക്തമാക്കി.
റഊഫ് പറഞ്ഞത്
‘ നികേഷിനെയാണ് ഞാന്‍ ആദ്യം സമീപിച്ചത്. തുടര്‍ന്ന് നികേഷ് എം.പി ബഷീറിനോട് നിര്‍ദേശിച്ചു എന്നാണ് ഞാന്‍ മനസിലാക്കുന്നത്. മുനീറിനുമായി ഞാന്‍ ബന്ധപ്പെട്ടിട്ടില്ല, പി.സി ഐപ്പ് ഈ കേസിന്റെ പ്രോസിക്യൂട്ടറായിരുന്നു. കേസ് നടത്തി എന്നല്ലാതെ ഐപ്പിനെ അവിഹിത കാര്യത്തിന് ഉപയോഗിച്ചിട്ടില്ല, അദ്ദേഹം അത്തരത്തിലുള്ള ആളല്ല.

അന്നത്തെ അസിസ്റ്റന്റ് പ്രോസിക്യൂഷന്‍ ജനറല്‍ ഇതില്‍ ഇടപെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭൂമി വലിയ വിലയ്ക്ക ഐസ്‌ക്രീംകേസിലെ പ്രതിയായ ആളെക്കൊണ്ട് വാങ്ങിച്ചിട്ടുണ്ട്. യു.ഡി.എഫ് അധികാരത്തില്‍ വന്നതിനുശേഷമാണ് സംഭവം.

കെ.സി പീറ്ററാണ് നാരായണക്കുറുപ്പിന്റെ മരുമകനെക്കൊണ്ട് കേസ് ശരിയാക്കിതന്നത്. അതിനുള്ള പ്രതിഫലം കൈമാറുന്നതിന് ഞാന്‍ സാക്ഷിയാണ്. സൂധീര്‍ ജഡ്ജിന്റെ കൈയ്യില്‍ നിന്നും കേസ് കൈവിട്ടുപോയതോടെ കേസ് അട്ടമറിക്കപ്പെട്ടു. ഏത് കോടതിയിലേക്കാണോ കേസ് പോകേണ്ടത് എന്ന് കുഞ്ഞാലിക്കുട്ടി ആഗ്രഹിച്ചത്. അതേ കോടതിയിലേക്കാണ് ജസ്റ്റിസ് തങ്കപ്പന്‍ കേസ് മാറ്റിയത്.

കേരളത്തില്‍വെച്ചാണ് അട്ടിമറി നടന്നത്. ഇക്കാര്യത്തില്‍ സുപ്രീംകോടതിയ്ക്ക് ഒന്നും ചെയ്യാനില്ലായിരുന്നു. കേസില്‍ അട്ടിമറി നടന്നിട്ടുണ്ടെന്ന് നൂറുശതമാനം ഉറപ്പാണ്. ഞാന്‍ കള്ളനോട്ട് കേസിലും ഭൂമിതട്ടിപ്പ് കേസിലും ഇടപെട്ടിട്ടുണ്ടെന്ന കുഞ്ഞാലിക്കുട്ടിയുടെ ആരോപണങ്ങള്‍ക്കെതിരേ കോടതിയെ സമീപിക്കും.

കുഞ്ഞാലിക്കുട്ടിക്ക് പണം ലഭിക്കാന്‍ ഒരുപാട് സ്രോതസ്സുകളുണ്ടായിരുന്നു. അഞ്ച് പെണ്‍കുട്ടികള്‍ ഇരകളായുള്ള കേസാണിത്. ഇതില്‍ രണ്ടുപേരെ കുഞ്ഞാലിക്കുട്ടി ഉപയോഗിച്ചു എന്നതാണ് കേസ്.

ഞാനുമായി ബന്ധപ്പെട്ട് നിരവധി പേര്‍ ആത്മഹത്യ ചെയ്യാന്‍ ഇടയായി എന്ന് കുഞ്ഞാലിക്കുട്ടി ആരോപിക്കുകയാണ്. ആരൊക്കെയാണ് ആത്മഹത്യ ചെയ്തതെന്ന് പറഞ്ഞാല്‍ അദ്ദേഹം നടത്തിയ ചെയ്തികളുടെ ഫലമായി ആത്മഹത്യ ചെയ്ത ആള്‍ക്കാരുടെ പേരുകള്‍ ഞാനും വെളിപ്പെടുത്താം.

പി.ശശിയെ ഞാന്‍ ജീവിതത്തില്‍ കണ്ടിട്ടില്ല. ടി.വിയില്‍ കണ്ടിട്ടുണ്ട്. അദ്ദേഹത്തെ നേരിട്ട് കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. കുഞ്ഞാലിക്കുട്ടിക്കെതിരേ കേസെടുക്കേണ്ടത് സര്‍ക്കാറാണ്. കേസില്‍ മാപ്പുസാക്ഷിയാകന്‍ ഞാന്‍ ശ്രമിക്കും. ഇന്ത്യാവിഷന് ലഭിച്ച രേഖകള്‍ സര്‍ക്കാറിന് നല്‍കിയാല്‍ നല്ലത്. കേസില്‍ എന്റെ എല്ലാവിധ സഹകരണവും ഉണ്ടാകും’

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.