കോഴിക്കോട്: പി.ഡി.പിയുടെ പിന്തുണ മുസ്‌ലിം ലീഗിനു വേണ്ടെന്നു സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. പി.ഡി.പിക്കെതിരായ ലീഗ് നിലപാടു ശരിയാണെന്നു തെളിഞ്ഞു.

പി.ഡി.പി സഹായിച്ചു ബുദ്ധിമുട്ടിക്കരുത്. തെരഞ്ഞെടുപ്പു ഫലം സൂചിപ്പിക്കുന്നത് ഇതാണെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. മുസ്‌ലിം ലീഗ് തയ്യാറാണെങ്കില്‍ അവരുമായി സഹകരിക്കാമെന്ന് പി.ഡി.പി വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ് വ്യക്തമാക്കിയിരുന്നു.