kunjali-kuttyമലപ്പുറം:വിവാദങ്ങളിലേക്ക് നീങ്ങിയ  തദ്ദേശഭരണവകുപ്പു  വിഭജനം ആവശ്യമെങ്കില്‍ പുന:പരിശോധിക്കാമെന്ന് ഐ.ടി മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. അഖിലകേരള എന്‍ട്രന്‍സ് പരീക്ഷയില്‍ ഒന്നാം റാങ്ക് ലഭിച്ച ഇര്‍ഫാനെ അഭിനന്ദിക്കാന്‍ മലപ്പുറത്തെത്തിയതായിരുന്നു അദ്ദേഹം.

വകുപ്പ് വിഭജനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനു വേണ്ടിയാണ് മുഖ്യമന്ത്രിയുടെ മേല്‍നോട്ടത്തില്‍ ഉപസമിതി രൂപീകരിച്ചിട്ടുള്ളതെന്നും വിഭജനം വകുപ്പിനെ കൂടുതല്‍ കാര്യക്ഷമമാക്കുന്നുണ്ടെന്നാണ് തങ്ങള്‍ക്കു ലഭിച്ച വിവരമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. നിലവിലുള്ള പരാതിയിന്മേല്‍ അന്വേഷണമൊന്നും നടത്തില്ലെന്നും എന്തെങ്കിലും തരത്തിലുള്ള പരാതികള്‍ വരികയാണെങ്കില്‍ പുന:പരിശോധനയ്ക്കുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം വകുപ്പുവിഭജനം പുന:പരിശോധിക്കേണ്ട ആവശ്യകതയില്ലെന്ന് ടൂറിസം വകുപ്പുമന്ത്രി കെ.സി ജോസഫ് പറഞ്ഞു. കോട്ടയത്ത് പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

വകുപ്പുവിഭജനം സംബന്ധിച്ച് യാതൊരു പ്രശ്‌നങ്ങളും നിലവിലില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.