Categories

കുഞ്ഞാലിക്കുട്ടി തിരുത്തി; എന്‍ എസ് എസിന്റെ ആവശ്യം ന്യായം

kunhalikutty-rwകോഴിക്കോട്: നായര്‍ സമുദായത്തിന് സംവരണം നല്‍കുന്നതിനെതിരെയുള്ള തന്റെ നിലപാട് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി കുഞ്ഞാലിക്കുട്ടി തിരുത്തി. നായര്‍ സമുദായത്തിനും മറ്റ് പിന്നാക്ക വിഭാഗങ്ങളെ പോലെ സംവരണം വേണമെന്ന എന്‍ എസ് എസിന്റെ അഭിപ്രായം ന്യായമാണെന്ന് കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.

യു ഡി എഫ് അധികാരത്തില്‍വന്നാല്‍ സമവായത്തിലൂടെ ഈ ആവശ്യം പരിഗണിക്കും. ഇതുതന്നെയാണ് ലീഗിന്റെ എക്കാലത്തെയും നിലപാട്. മുന്നോക്ക വിഭാഗങ്ങളിലെ പിന്നോക്കകാര്‍ അവശത അനുഭവിക്കുന്നതില്‍ ലീഗിന് അനുഭാവമുണ്ട്. എന്‍ എസ് എസിന്റെ ആവശ്യം ന്യായമാണെന്ന് പറഞ്ഞ മന്ത്രി പാലൊളി മുഹമ്മദ് കുട്ടി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ശ്രമമാണ് നടത്തുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സംവരണം പിന്നാക്ക വിഭാഗങ്ങള്‍ക്ക് ഭരണഘടനാപരമായി ലഭിച്ചതാണെന്നും അത് കൊണ്ട് എന്‍ എസ് എസ് അഭിപ്രായത്തോട് യോജിക്കാന്‍ കഴിയില്ലെന്നുമായിരുന്നു ഇന്നലെ കുഞ്ഞാലിക്കുട്ടി പറഞ്ഞത്. സമൂഹത്തില്‍ പിന്നാക്കം നില്‍ക്കുന്നവരെ ഉയര്‍ത്തിക്കൊണ്ടുവരാനാണ് ജാതിവ്യവസ്ഥ നിലനിന്ന ഈ രാജ്യത്ത് സംവരണം നടപ്പാക്കിയതെന്നും യു ഡി എഫ് ഇക്കാര്യത്തില്‍ അഭിപ്രായ സമന്വയം ഉണ്ടാക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു.

എന്നാല്‍ കോണ്‍ഗ്രസുമായി ഇടഞ്ഞ് നില്‍ക്കുന്ന എന്‍ എസ് എസിനെ അനുനയിപ്പിക്കാന്‍ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും ഇന്നലെ പെരുന്ന എന്‍ എസ് ആസ്ഥാനത്ത് പോയിരുന്നു. എന്‍ എസ് എസ് നേതാക്കളുമായി ഇരുവരും ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ സമ്മര്‍ദത്തിന് വഴങ്ങിയാണ് കുഞ്ഞാലിക്കുട്ടി നിലപാട് മാറ്റിയതെന്നാണ് കരുതുന്നത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.