കോഴിക്കോട്: സി.പി.ഐ.എമ്മിന്റെ അടിക്കല്ലിളകിക്കഴിഞ്ഞുവെന്ന് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ബംഗാളില്‍ സംഭവിച്ചതു പോലെ കേരളത്തിലും ഉണ്ടായിരിക്കയാണ്. സ്വന്തമായി ഒരു പദ്ധതി പോലും സര്‍ക്കാറിനില്ല. അലി രാജിവെച്ചപ്പോള്‍ അനുകൂലമായ നിലപാടാണ് വി.എസില്‍ നിന്നുണ്ടായത്. അലി നല്ല സ്ഥലത്തെവിടെയെങ്കിലുമെത്തി രക്ഷപ്പെടെട്ടെയെന്ന നിലപാടാണ് വി.എസ് എടുത്തത്.

സി.പി.ഐ.എം ജമാഅത്തെ ഇസ് ലാമിയുമായി നാടുനീളെ സഖ്യമുണ്ടാക്കിയിരിക്കയാണ്. മാര്‍-ജാ-ബി(മാര്‍ക്‌സിസ്റ്റ്,ജമാഅത്തെ ഇസ്‌ലാമി, ബി.ജെ.പി)സഖ്യമാണ് രൂപപ്പെട്ടിരിക്കുന്നത്. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കൂടുതല്‍ പേര്‍ സി.പി.ഐ.എം വിടുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Subscribe Us: