മലപ്പുറം: റോഡരികിലെ പൊതുയോഗങ്ങളും പ്രകടനങ്ങളും നിരോധിച്ച് ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ സര്‍വ്വകക്ഷിയോഗം വിളിക്കണമെന്ന് മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. പൊതുയോഗ നിരോധനത്തിന്റെ അന്തസത്ത എല്ലാവരും ഉള്‍ക്കൊള്ളമെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.

കോടതികളെ വ്യവസ്ഥാപിത മാര്‍ഗ്ഗത്തിലൂടെ വിമര്‍ശിക്കാം എന്നാല്‍ വ്യക്തിപരമായ പരാമര്‍ശങ്ങള്‍ പാടില്ല. സര്‍വ്വകക്ഷി യോഗം വിളിക്കുന്നതിന് മുസ്ലിംലീഗ് അനുകൂലമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതിനിടെ കോടതികളെയും ജഡ്ജിമാരെയും വിമര്‍ശിക്കുന്നത് ജനാധിപത്യത്തിന്റ തകര്‍ച്ചക്ക് കാരണമാകുമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു.