എഡിറ്റര്‍
എഡിറ്റര്‍
പൊതുമേഖലാ സ്ഥാപനങ്ങളുടെ വളര്‍ച്ചക്ക് കൂട്ടായ ശ്രമം അനിവാര്യം: കുഞ്ഞാലിക്കുട്ടി
എഡിറ്റര്‍
Wednesday 29th January 2014 8:29am

kunjalikkutty-inaguration

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളുടെ വളര്‍ച്ചക്ക് ശക്തമായ മാനേജ്‌മെന്റ്‌തൊഴിലാളി കൂട്ടായ്മ അനിവാര്യമാണെന്ന് വ്യവസായ വകുപ്പ്മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.

വ്യവസായ വകുപ്പിന് കീഴിലുള്ള കേരളാ ആട്ടോ മൊബൈല്‍സ് ലിമിറ്റഡ് (കെ.എ.എല്‍) രൂപകല്‍പന ചെയ്ത് വിപണിയിലിറക്കിയ കെ.എ.എല്‍ലിയോ റിയറെഞ്ചിന്‍ ആട്ടോറിക്ഷകളുടെ ലോഞ്ചിംഗ് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാങ്കേതിക രംഗത്ത് ഇന്നുള്ള ശക്തമായ മത്സരത്തില്‍നിന്ന് ആര്‍ക്കും ഒഴിഞ്ഞുമാറാനാകില്ല. ഉത്പന്നങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തിയും വൈവിധ്യവത്കരണം നടത്തിയും ആധുനിക വിപണനതന്ത്രങ്ങള്‍ ആവിഷ്‌കരിച്ചും മുന്നേറിയാല്‍ മാത്രമേ വ്യവസായസ്ഥാപനങ്ങള്‍ക്ക് നിലനില്‍പ്പുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

വ്യവസായ സ്ഥാപനങ്ങളുടെ നിലനില്‍പ്പിന് സംസ്ഥാന സര്‍ക്കാര്‍ ശക്തമായ സഹായവും പിന്തുണയുമാണ് നല്‍കുന്നതെന്നും അഭ്യസ്ഥവിദ്യരുടെ നാടായ കേരളത്തിന്റെ വളര്‍ച്ചക്ക് നിലവിലുള്ള സ്ഥാപനങ്ങള്‍ പുരോഗതി പ്രാപിക്കുകയും പുതിയവ ആരംഭിക്കുകയും ചെയ്യേണ്ടത് ആവശ്യമാണെന്നും ചടങ്ങില്‍ മുഖ്യാതിഥിയായി സംബന്ധിച്ച ആരോഗ്യദേവസ്വം മന്ത്രി വി.എസ്. ശിവകുമാര്‍ പറഞ്ഞു.

കെ.എ.എല്‍ ആരംഭിക്കുന്ന സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററിന്റെ പ്രഖ്യാപനം ചടങ്ങില്‍ അധ്യക്ഷതവഹിച്ച ആര്‍.സെല്‍വരാജ് എം.എല്‍.എ നിര്‍വഹിച്ചു.

Advertisement