കോഴിക്കോട്: 1996ല്‍ രണ്ട് പെണ്‍കുട്ടികള്‍ ട്രെയിനിനുമുന്നില്‍ ചാടി മരിച്ച സംഭവത്തില്‍ പി.കെ കുഞ്ഞാലിക്കുട്ടിയുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹരജി.

നാഷണല്‍ സെകുലര്‍ കോണ്‍ഫറന്‍സ് നേതാവ് എന്‍.കെ അബ്ദുള്‍ അസീസ് ആണ് ഹരജി നല്‍കിയത്. കേസില്‍ കുഞ്ഞാലിക്കുട്ടിയുടെ പങ്ക് വ്യക്തമാക്കുന്ന സി.ഡിയും ഹാജരാക്കിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ ബന്ധു അബ്ദുള്‍അസീസുമായി നടത്തിയ സംഭാഷണത്തിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ സി.ഡിയാണ് ഹാജരാക്കിയത്.

അതേസമയം പെണ്‍കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയെങ്കിലും അത്തരമൊരു പോസ്റ്റുമോര്‍ട്ടം നടന്നിട്ടില്ലെന്നാണ് മെഡിക്കല്‍ കോളജില്‍ നിന്നും ലഭിച്ച മറുപടി.