കോഴിക്കോട്: പാര്‍ട്ടിയെ ഒറ്റപ്പെടുത്തിക്കൊണ്ടുള്ള ആക്രമണങ്ങളെ കുറിച്ച് വിശദമായ ചര്‍ച്ച ലീഗ് നേതൃയോഗത്തില്‍ ഉണ്ടാകുമെന്ന് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി.

Ads By Google

വിനാശകരമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാതിരിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു.പാര്‍ട്ടിയുടേതല്ലാത്ത കാര്യങ്ങള്‍ പറഞ്ഞാണ് പാര്‍ട്ടിയെ ആക്രമിക്കുന്നത്. ഇത് ചര്‍ച്ച ചെയ്യേണ്ട കാര്യമാണ്.

പാര്‍ട്ടിയ്‌ക്കെതിരെ വിവാദങ്ങള്‍ ഉന്നയിക്കാന്‍ ആരെയും അനുവദിക്കില്ല. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് പാര്‍ട്ടിയെ ഒറ്റപ്പെടുത്താമെന്ന് ആരും കരുതേണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പരിയാരം മെഡിക്കല്‍ കോളജ് വിഷയം യു.ഡി.എഫ് ചര്‍ച്ച ചെയ്യുമെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു.