മലപ്പുറം: മലപ്പുറം ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് മുന്നേറ്റം മതേതര നിലപാടിന്റെ വിജയമാണെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.കെ കുഞ്ഞാലിക്കുട്ടി.

വര്‍ഗീയ ധ്രുവീകരണം ഇവിടെ ഇല്ലെന്നും ദേശീയ തലത്തില്‍ മതേതര ശക്തികളെ യോജിപ്പിക്കുക എന്നതാണ് തങ്ങളുടെ അജണ്ടയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

യു.ഡി.എഫ് ഒറ്റക്കെട്ടായി നിന്നതിന്റെ ഗുണമാണ് മലപ്പുറത്ത് പ്രതിഫലിച്ചതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അതേസമയം ഇനിയും ഭൂരിപക്ഷം വര്‍ധിക്കുമെന്നും മുസ് ലീം ലീഗീന്റെ ദേശീയ മുഖച്ഛായ മാറ്റുന്ന വിജയമായിരിക്കും കുഞ്ഞാലിക്കുട്ടിയുടേതെന്നും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രതികരിച്ചു.


Dont Miss ജീപ്പിനു മുന്‍പില്‍ കാശ്മീരി യുവാവിനെ കെട്ടിയിട്ട് മനുഷ്യകവചമൊരുക്കിയ നടപടിയില്‍ സൈന്യത്തിനെതിരെ എഫ്.ഐ.ആര്‍ 


മലപ്പുറത്തെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും യു.ഡി.എഫ് കുതിപ്പ് തുടരുകയാണ്. 1,3000 ആയി കുഞ്ഞാലിക്കുട്ടിയുടെ ലീഡ് ഉയര്‍ന്നിട്ടുണ്ട്.

മഞ്ചേരി, പെരിന്തല്‍മണ്ണ, മങ്കട, വേങ്ങര, വള്ളിക്കുന്ന്, കൊണ്ടോട്ടി എന്നിവിടങ്ങളില്‍ കുഞ്ഞാലിക്കുട്ടി ലീഡ് ചെയ്യുകയാണ്. വള്ളിക്കുന്നും കൊണ്ടോട്ടിയിലും തുടക്കത്തില്‍ എല്‍.ഡി.എഫ് ലീഡ് ചെയ്‌തെങ്കിലും പിന്നീട് പിന്നോട്ട് പോകുകയായിരുന്നു.