എഡിറ്റര്‍
എഡിറ്റര്‍
ഏത് അടിക്കും പുറം കാട്ടിക്കൊടുക്കാന്‍ ലീഗ് തയ്യാറല്ല: കുഞ്ഞാലിക്കുട്ടി
എഡിറ്റര്‍
Saturday 13th October 2012 2:17pm

കൊച്ചി: കേരളത്തില്‍ നടക്കുന്നത് അനാവശ്യ വിഷയങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളും വിവാദങ്ങളുമാണെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. ഇത് സമൂഹത്തെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Ads By Google

മദ്യം വിപത്താണെന്ന ഗാന്ധിജിയുടെ വാക്കുകള്‍ പോലും ലീഗ് പറഞ്ഞാല്‍ വിവാദമാക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. എന്നാല്‍ എല്ലാ അടിക്കും പുറം കാട്ടിക്കൊടുക്കാന്‍ ലീഗ് തയാറല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കെട്ടിയേല്‍പിക്കുന്ന പദവികള്‍ ലീഗിന് വേണ്ട. നിശബ്ദമായി പ്രവര്‍ത്തിക്കുകയാണ് ലീഗ് ചെയ്യുന്നത്. ആനക്കുട്ടിക്ക് കുടമണി ആവശ്യമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

യു.ഡി.എഫ് നല്ല രീതിയില്‍ മുന്നോട്ട് പോകുമ്പോള്‍ യാതൊരു പ്രസക്തിയുമില്ലാതെ കാര്യങ്ങള്‍ പറഞ്ഞ് കൊണ്ട് രംഗത്തുവരുന്നവരെ നിയന്ത്രിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ലീഗിനെതിരെ തുടര്‍ച്ചയായി വര്‍ഗീയ ആരോപണം ഉന്നയിക്കപ്പെടുന്നതിനെക്കുറിച്ച് യു.ഡി.എഫ് ചര്‍ച്ച ചെയ്യണമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ കണ്ട് ലീഗ് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.

കൊച്ചിയില്‍ ഒരു പാര്‍ട്ടി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.

Advertisement