മലപ്പുറം: സി.പി.ഐ.എം വര്‍ഗീയ ചേരിതിരിവുണ്ടാക്കി രാഷ്ട്രീയ പ്രശ്‌നങ്ങള്‍ മറികടക്കാന്‍ നോക്കുകയാണെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി.

സി.പി.ഐ.എം വീണ്ടും വര്‍ഗീയ കാര്‍ഡ് കളിക്കുകയാണ്.ഫസല്‍വധത്തെ തുടര്‍ന്നുനടത്തിയ തൂവാല തന്ത്രവും ചന്ദ്രശേഖരന്‍ വധത്തെ തുടര്‍ന്നുപ്രയോഗിച്ച സ്റ്റിക്കര്‍ തന്ത്രവും ഇതാണ് വ്യക്തമാക്കുന്നത്.  തളിപ്പറമ്പിലും കണ്ണൂരിലും മറ്റും ആരാധനാലയങ്ങള്‍ക്കു നേരെ നടത്തുന്ന അക്രമം പുനഃപരിശോധിക്കണം. ഇത്തരത്തിലുള്ള പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നത് എന്തിനെന്ന് അന്വേഷിക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Ads By Google

Subscribe Us:

ഹര്‍ത്താലിന്റെ മറവില്‍ എന്തൊക്കെയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് സി.പി.ഐ.എമ്മിലെ മതേതര കാഴ്ചപ്പാടുള്ള നേതാക്കള്‍ അന്വേഷിക്കേണ്ടിയിരിക്കുന്നു.

ബാബറി, പൊന്നാനി, മാറാട് ഘട്ടങ്ങളെയെല്ലാം മറികടന്ന പാര്‍ട്ടിയാണ് ലീഗ്. തീവ്രവാദ നിലപാട് സ്വീകരിക്കുന്നവര്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമില്ല. അക്രമ സംഭവങ്ങളില്‍ ലീഗ് പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെങ്കില്‍ നിയമപരമായി നടപടിയെടുക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.