തിരുവനന്തപുരം: വേണ്ട കാര്യങ്ങളില്‍ ലീഗ് ആത്മപരിശോധന നടത്തുമെന്ന് മുസ്‌ലീം ലീഗ് നേതാവും വ്യവസായമന്ത്രിയുമായ പി.കെ കുഞ്ഞാലിക്കുട്ടി.

വി.ഡി സതീശന്റെ പ്രസ്താവനയോട് പ്രതികരിക്കുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Ads By Google

Subscribe Us:

ഓരോ പ്രസ്താവനയ്ക്കും ഓരോ മറുപടി നല്‍കേണ്ട ആവശ്യമില്ല. വേണ്ട കാര്യങ്ങളിലെല്ലാം ലീഗ് തീരുമാനമെടുക്കുകയും ചര്‍ച്ച നടത്തുകയും ചെയ്യുന്നുണ്ട്.

പിന്നെ ഓരോ വിഷയങ്ങളിലും അഭിപ്രായങ്ങള്‍ വന്നുകൊണ്ടിരിക്കും. അതിനൊന്നും മറുപടി നല്‍കാന്‍ നില്‍ക്കുന്നില്ല.

കോണ്‍ഗ്രസ് നേതൃത്വത്തിന് പക്വതയില്ലെന്നും നേതൃത്വം പാര്‍ട്ടിയുടെ നയങ്ങളും നിലപാടുകളും അടിയറവയ്ക്കുകയാണെന്നും സതീശന്‍ ആരോപിച്ചിരുന്നു.

മുസ്‌ലീം ലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനം കേരളത്തിന്റെ സാമൂഹിക അന്തരീക്ഷം അലങ്കോലമാക്കി. 33 സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കിയത് പ്രശ്‌നം രൂക്ഷമാക്കി.

ഇത് നേട്ടമാണോ കോട്ടമാണോ ഉണ്ടാക്കിയതെന്ന് ലീഗ് ആലോചിക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടിരുന്നു.