എഡിറ്റര്‍
എഡിറ്റര്‍
തൃശ്ശൂര്‍ ഭാഷ സംസാരിക്കാന്‍ ചാക്കോച്ചനും
എഡിറ്റര്‍
Sunday 5th January 2014 7:55pm

kunjacko-boban

മുന്‍നിരനായകര്‍ പ്രത്യേക ഗ്രാമ്യഭാഷയില്‍ സംസാരിക്കുന്നത് മലയാള സിനിമയില്‍ ട്രെന്‍ഡ് ആയിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

പ്രാഞ്ചിയേട്ടന്‍ ആന്റ് ദ് സെയിന്റ് എന്ന ചിത്രത്തില്‍ മമ്മൂക്കയും പുണ്യാളന്‍ അഗര്‍ബത്തീസില്‍ ജയസൂര്യയും തൃശ്ശൂര്‍ ഭാഷയില്‍ കസറിയിരുന്നു.

ഇപ്പോഴിതാ മലയാളസിനിമയില്‍ ഒരു കാലത്ത് ചോക്ലേറ്റ് വേഷങ്ങള്‍ മാത്രം ചെയ്തിരുന്ന ഇപ്പോള്‍ നിരവധി വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ പ്രേഷക മനസ്സുകളിലേക്ക് വീണ്ടും ഇടം നേടിയ ചാക്കോച്ചനും തൃശ്ശൂര്‍ ഭാഷ പരീക്ഷിക്കുകയാണ്.

ഡിഫന്‍ സംവിധാനം ചെയ്യുന്ന ഷൈലോക്ക് എന്ന ചിത്രത്തിലാണ് കുഞ്ചാക്കോ ബോബന്‍  തൃശ്ശൂര്‍ ഭാഷയില്‍ സംസാരിക്കുന്നത്. തൃശ്ശൂരിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ ഇട്ടി എന്ന പേരില്‍ നിയമവിദ്യാര്‍ത്ഥിയായാണ് കുഞ്ചാക്കോ ബോബന്‍ പ്രത്യക്ഷപ്പെടുന്നത്.

ഡിഫന്റെ ഡോള്‍ഫിന്‍ ബാര്‍ എന്ന ബിഗ്ബജറ്റ് ചിത്രത്തിന് ശേഷമാകും ഷൈലോക്കിന്റെ ചിത്രീകരണം ആരംഭിക്കുക.കുഞ്ചാക്കോ ബോബനും ഡിഫനും ഒകൈകോര്‍ക്കുന്ന ആദ്യ ചിത്രവുമാകും ഷൈലോക്ക്.

പത്മകുമാറിന്റെ പോളിടെക്‌നിക്, ലിജിന്‍ജോസിന്റെ ലോ പോയിന്റ് എന്നിവയാണ് കുഞ്ചാക്കോ ബോബന്റെ വരാനിരിക്കുന്ന ചിത്രങ്ങള്‍.

Advertisement